social media viral video
Posted By Editor Posted On

social media viral video: അക്രമ സംഭവങ്ങളുടെ വീഡിയോ വൈറലായി; പ്രതികളെ പിടികൂടി ദുബായ് പോലീസ്

അക്രമാസക്തമായ സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ട സംഘത്തെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തു. പ്രതികള്‍ പരസ്പരം കൈയേറ്റം ചെയ്യുകയും പൊതുമുതല്‍ നശിപ്പിക്കുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ (social media viral video) വൈറലായത്. ഇവര്‍ക്കെതിരെ പോലീസ് കേസെടുത്ത് തുടര്‍നടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/E0G81eEDkQo8w4FQvsUFPG
ഇത്തരം വഴക്കുകളില്‍ ഏര്‍പ്പെടുന്നതിനെതിരെ ദുബായ് പോലീസ് താമസക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ വീഡിയോകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നതിനെതിരെയും താമസക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പകരം ഇത്തരം കേസുകള്‍ അവര്‍ പോലീസില്‍ അറിയിക്കണം.
‘കിംവദന്തികളും സൈബര്‍ കുറ്റകൃത്യങ്ങളും തടയുന്നതിനുള്ള 2021 ലെ യുഎഇ ഫെഡറല്‍ ലോ നമ്പര്‍ 34 ലെ ആര്‍ട്ടിക്കിള്‍ 52 അനുസരിച്ച്’ നിയമപരമായ ഉത്തരവാദിത്തം ഒഴിവാക്കാന്‍ ഇത്തരം ക്ലിപ്പുകള്‍ പ്രസിദ്ധീകരിക്കുകയോ കൈമാറുകയോ ചെയ്യരുതെന്ന് പോലീസ് താമസക്കാരെ ഓര്‍മ്മിപ്പിച്ചു.
കഴിഞ്ഞയാഴ്ച റാസല്‍ഖൈമയിലെ ഒരു ഷോപ്പിംഗ് മാളില്‍ വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ട സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഘം ചേര്‍ന്ന് പൊതുസ്ഥലത്ത് വഴക്കിടുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിനെ തുടര്‍ന്നാണ് പോലീസ് പ്രതികളെ പിടികൂടിയത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച ആളെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

info

ഗൂഗിള്‍ സ്ട്രീറ്റ് വ്യൂവിലെ ഏറ്റവും ജനപ്രിയ കെട്ടിടമായി ദുബായുടെ സ്വന്തം ബുര്‍ജ് ഖലീഫ

Comments (0)

Leave a Reply

Your email address will not be published.