mahzooz winnin
Posted By Editor111 Posted On

mahzooz winning മഹ്‍സൂസിന്റെ പ്രതിവാര നറുക്കെടുപ്പിൽ വിജയികളായി മൂന്ന് പ്രവാസികള്‍

ദുബായ് : യുഎഇയിലെ പ്രതിവാര നറുക്കെടുപ്പായ മഹ്‍സൂസിന്റെ ഈ ആഴ്ച്ചത്തെ വിജയികളായത് ദീർഘകാലമായി പ്രവാസികളായി കഴിയുന്ന മൂന്ന് പേർ.100,000 ദിര്‍ഹം വീതം നേടിയ ഇവർ മൂവരും mahzooz winning സമ്മാനത്തുക കൊണ്ട് സ്വന്തം ജീവിതനിലവാരവും തങ്ങളുടെ പ്രിയപ്പെട്ടവരുടെ ജീവിതവും മെച്ചപ്പെടുത്താനുള്ള ആലോചനയിലാണ്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/E0G81eEDkQo8w4FQvsUFPG ഫിലിപ്പൈന്‍സ് സ്വദേശിയായ ഷാരോണ്‍, യു.കെ സ്വദേശിയായ ജോണ്‍, ഇന്ത്യക്കാരനായ രാമമൂര്‍ത്തി എന്നിവരാണ് വിജയികളായത്. 44 വയസുകാരനായ തമിഴ്‍നാട് സ്വദേശി രാമമൂര്‍ത്തി ഇരുപതിലേറെ വര്‍ഷമായി യുഎഇയില്‍ താമസിക്കുകയാണ്. ഒരു നിയമ സ്ഥാപനത്തില്‍ ഓഫീസ് ജീവനക്കാരനായി ജോലി ചെയ്യുന്ന അദ്ദേഹം ഈ വര്‍ഷം വിരമിക്കാനിരിക്കുകയാണ്. സമ്മാനത്തുക കൊണ്ട് നാട്ടിലൊരു ബിസിനസ് തുടങ്ങാനാണ് അദ്ദേഹത്തിന്റെ പദ്ധതി.വിവരം അറിഞ്ഞതോടെ മഹ്‍സൂസിന് നന്ദി അറിയിക്കുകയാണ് ഇദ്ദേഹം.

മറ്റൊരു വിജയിയായ ഫിലിപ്പൈന്‍സ് സ്വദേശി ഷാരോൺ കഴിഞ്ഞ 14 വര്‍ഷമായി യുഎഇയില്‍ താമസിക്കുകയാണ്. ഷാര്‍ജയില്‍ നഴ്സായി ജോലി ചെയ്യുന്ന ഷാരോണ്‍ വിധവയും രണ്ട് കുട്ടികളുടെ അമ്മയുമാണ്. ഇത്ര വലിയൊരു തുകയുടെ സമ്മാനം ലഭിച്ചെന്ന കാര്യം ഇപ്പോഴും വിശ്വസിക്കാന്‍ കഴിയുന്നില്ലെന്ന് അവര്‍ പറയുന്നു. കുട്ടികളുടെ പഠനത്തിനായി പണം ഉപയോഗിക്കുമെന്നും കൂടാതെ ഫിലിപ്പൈന്‍സിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും കുറച്ചു തുക നൽകുമെന്നും അവർ പറഞ്ഞു.അബുദാബിയില്‍ മീഡിയ സെക്ടറില്‍ ജോലി ചെയ്യുന്ന യു.കെ സ്വദേശിയായ ജോണ്‍ ആണ് മറ്റൊരു വിജയി.വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/E0G81eEDkQo8w4FQvsUFPG 20 വര്‍ഷമായി യുഎഇയില്‍ ജീവിക്കുന്ന അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ ഇറ്റലിയില്‍ സ്ഥിരതാമസമാക്കിയവരാണ്. എന്നാല്‍ മഹ്‍സൂസിലൂടെ ലഭിച്ച സമ്മാനത്തുക എങ്ങനെ ചെലവഴിക്കണമെന്ന കാര്യം അദ്ദേഹം ഇപ്പോഴും ആലോചിക്കുന്നതേയുള്ളൂ. ‘വലിയ ഭാഗ്യവാനാണ് ഞാന്‍. പറഞ്ഞുകേട്ടാണ് മഹ്‍സൂസിനെക്കുറിച്ച് അറിഞ്ഞത്.

മുന്‍നിര പ്രതിവാര നറുക്കെടുപ്പായ മഹ്‍സൂസിന്റെ തുടക്കം മുതല്‍ ഇതുവരെ 25 മില്യനയര്‍മാരെയാണ് അതിന്റെ മാനേജിങ് ഓപ്പറേറ്ററായ ഈവിങ്സ് എല്‍.എല്‍.സി സൃഷ്ടിച്ചിട്ടുള്ളത്. കഴിഞ്ഞയാഴ്ച നടന്ന 85-ാമത് നറുക്കെടുപ്പിലും നിരവധിപ്പേരുടെ ജീവിതം മാറിമറിഞ്ഞു.

info

ഗൂഗിള്‍ സ്ട്രീറ്റ് വ്യൂവിലെ ഏറ്റവും ജനപ്രിയ കെട്ടിടമായി ദുബായുടെ സ്വന്തം ബുര്‍ജ് ഖലീഫ

Comments (0)

Leave a Reply

Your email address will not be published.