economy ministry uae
Posted By Editor Posted On

economy ministry uae: യുഎഇയില്‍ പത്ത് ഭക്ഷ്യവസ്തുക്കളുടെ വില കൂട്ടുന്നത് സംബന്ധിച്ച് നിർദ്ദേശവുമായി അധികൃതര്‍

യുഎഇയില്‍ പത്ത് ഭക്ഷ്യവസ്തുക്കളുടെ വില കൂട്ടുന്നതില്‍ നിന്ന് വ്യാപാരികളെ വിലക്കി അധികൃതര്‍. മുട്ടയും പാലും അടക്കം 10 അവശ്യ ഭക്ഷ്യവസ്തുക്കളുടെ വില വര്‍ധിപ്പിക്കുന്നതില്‍ നിന്നാണ് യുഎഇ സാമ്പത്തിക മന്ത്രാലയം (economy ministry uae) വ്യാപാരികളെ വിലക്കിയത്. പാചക എണ്ണ, മുട്ട, ഫ്രഷ് പാല്‍, അരി, പഞ്ചസാര, കോഴിയിറച്ചി, ബ്രഡ്, ധാന്യപ്പൊടികള്‍, ക്ലീനിങ് ഡിറ്റര്‍ജന്റ്്, പയര്‍വര്‍ഗങ്ങള്‍ എന്നിവയുടെ വില അനുമതിയില്ലാതെ വര്‍ധിപ്പിക്കുന്നതിനാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. ഇവയുടെ വില വര്‍ധിപ്പിക്കുന്നതിന് മുമ്പ് സാമ്പത്തിക മന്ത്രാലയത്തിന്റെ അനുമതി വാങ്ങിയിരിക്കണം. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/E0G81eEDkQo8w4FQvsUFPG
ഓരോ ഉല്‍പന്നത്തില്‍ നിന്നും വ്യാപാരികള്‍ക്കും വിതരണക്കാര്‍ക്കും ലഭിക്കാവുന്ന പരമാവധി ലാഭം എത്രയാണെന്നും മന്ത്രാലയം കണക്കാക്കും. വ്യാപാരികള്‍ക്കും വിതരണക്കാര്‍ക്കും വില വര്‍ധനക്കുള്ള അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ പ്രത്യേക സംവിധാനം മന്ത്രാലയം ഏര്‍പ്പെടുത്തും. വില വര്‍ധിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന ഉല്‍പന്നങ്ങളുടെ നിലവിലെ വിലയും കഴിഞ്ഞ മൂന്ന് വര്‍ഷത്തെ അവയുടെ വിലയും വിശദീകരിക്കുന്ന റിപ്പോര്‍ട്ടും അപേക്ഷക്കൊപ്പം സമര്‍പ്പിക്കണം. ഉല്‍പാദന ചെലവ്, കമ്പനിയുടെ ബജറ്റ്, അയല്‍ രാജ്യങ്ങളില്‍ ഇതേ ഉല്‍പന്നങ്ങള്‍ക്ക് ഈടാക്കുന്ന വിലയുമായുള്ള താരതമ്യം, എത്ര ശതമാനം വര്‍ധനയാണ് ഉദ്ദേശിക്കുന്നത് തുടങ്ങിയ വിവരങ്ങളും സമര്‍പ്പിക്കണം. ഇവയെല്ലാം പരിശോധിച്ച ശേഷം മന്ത്രാലയം നിയോഗിക്കുന്ന കമ്മിറ്റിയാണ് വില വര്‍ധന സംബന്ധിച്ച തീരുമാനമെടുക്കുക.
അവശ്യ ഭക്ഷ്യവസ്തുക്കളായ മുട്ട, ബ്രഡ്, ധാന്യപ്പൊടികള്‍, ഉപ്പ് തുടങ്ങിയവയുടെ വില വര്‍ധന പരിശോധിക്കാന്‍ ഏപ്രിലില്‍ സാമ്പത്തിക മന്ത്രാലയം പുതിയ നയത്തിന് രൂപം നല്‍കിയിരുന്നു. ആളുകള്‍ എല്ലാ ദിവസവും ഉപയോഗിക്കുന്ന 300 അവശ്യ വസ്തുക്കളുടെ വിപണിയിലെ വില വ്യതിയാനം സ്ഥിരമായി നിരീക്ഷിക്കുന്നുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. കടല്‍ വിഭവങ്ങള്‍, ഇറച്ചി, കോഴിയിറച്ചി, ബ്രഡ്, പാലുല്‍പ്പന്നങ്ങള്‍, മുട്ട, എണ്ണ, പച്ചക്കറികള്‍, പഴങ്ങള്‍, വെള്ളം, ജ്യൂസ്, ക്ലീനിങ് സാമഗ്രികള്‍ തുടങ്ങിയവയെല്ലാം ഇതില്‍പ്പെടും.

അതേസമയം, ഒരേ ഉല്‍പന്നത്തിന് പല വിലകള്‍ ഈടാക്കുന്നുണ്ടെന്ന് ഉപഭോക്താക്കള്‍ ചൂണ്ടിക്കാട്ടുന്നു. കോഴിയിറച്ചിക്ക് ഒരു കടയില്‍ കിലോക്ക് 15 ദിര്‍ഹമാണെങ്കില്‍ മറ്റൊരിടത്ത് 22 ദിര്‍ഹം ഈടാക്കുന്നുണ്ട്. 30 മുട്ടകളുള്ള ഒരു ട്രേക്ക് 10 മുതല്‍ 18 ദിര്‍ഹം വരെ ഈടാക്കുന്നുണ്ട്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/E0G81eEDkQo8w4FQvsUFPG
അവശ്യ ഭക്ഷ്യവസ്തുക്കള്‍ (essential food products)കുടുംബങ്ങള്‍ക്ക് താങ്ങാനാകുന്ന വിലയില്‍ ലഭ്യമാക്കുമെന്ന് ഉറപ്പാക്കാനാണ് സര്‍ക്കാര്‍ വില വര്‍ധനവില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതെന്ന് ഭക്ഷ്യ സുരക്ഷയുടെ ചുമതല കൂടിയുള്ള കാലാവസ്ഥ വ്യതിയാന-പരിസ്ഥിതി മന്ത്രി മറിയം അല്‍ മുഹൈരി വ്യക്തമാക്കി. ആയിരക്കണക്കിന് ഭക്ഷ്യവസ്തുക്കള്‍ക്ക് സര്‍ക്കാര്‍ വില നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.

info

ഗൂഗിള്‍ സ്ട്രീറ്റ് വ്യൂവിലെ ഏറ്റവും ജനപ്രിയ കെട്ടിടമായി ദുബായുടെ സ്വന്തം ബുര്‍ജ് ഖലീഫ

Comments (0)

Leave a Reply

Your email address will not be published.