dubai gulf school
Posted By Editor Posted On

dubai gulf school : ദുബായ് ഗള്‍ഫ് ഇന്ത്യന്‍ ഹൈസ്‌കൂള്‍ ചെയര്‍മാന്‍ ജോണ്‍ എം. തോമസ് നിര്യാതനായി

ദുബായ്: ദുബായ് ഗള്‍ഫ് ഇന്ത്യന്‍ ഹൈസ്‌കൂള്‍ ചെയര്‍മാനുമായ (dubai gulf school) ജോണ്‍ എം. തോമസ് (79) നിര്യാതനായി. ദുബായിലായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ അസുഖങ്ങള്‍ ഉണ്ടായിരുന്നെങ്കിലും സ്‌കൂളിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. ഇന്നു രാവിലെ സ്‌കൂളിലെത്തിയ ശേഷം അസുഖം വര്‍ധിച്ചതിനെ തുടര്‍ന്നു മകനോടൊപ്പം തിരിച്ചുപോവുകയായിരുന്നു. പത്തനംതിട്ട തിരുവല്ലയില്‍ വാളക്കുഴി, ചക്കുത്തറ മച്ചത്തില്‍ കുടുംബാംഗമാണ്. ഭാര്യ: അന്നമ്മ. മക്കള്‍: വിന്‍ജോണ്‍,വില്‍സി. മരുമക്കള്‍: രേണു, റീജോ. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/E0G81eEDkQo8w4FQvsUFPG
എഴുപതുകളില്‍ യുഎഇയില്‍ എത്തിയ അദ്ദേഹം അക്കാലത്തെ കഠിനമായ സാഹചര്യങ്ങളോടു പൊരുതി 1979ലാണ് ഗള്‍ഫ് ഇന്ത്യന്‍ ഹൈസ്‌കൂള്‍ സ്ഥാപിച്ചത്. സമൂഹത്തിനു വിദ്യാഭ്യാസ മേഖലയില്‍ ഒരു കൈത്താങ്ങാവുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ സ്‌കൂള്‍ ഇന്നും പ്രവാസി വിദ്യാര്‍ഥികള്‍ക്ക് ആശാകേന്ദ്രമാണ്. നാമമാത്രമായ ഫീസും സാമ്പത്തിക അരക്ഷിതാവസ്ഥയിലുള്ള വിദ്യാര്‍ഥികള്‍ക്കു സൗജന്യവിദ്യാഭ്യാസവും നല്‍കുന്ന അപൂര്‍വ്വം വിദ്യാലയങ്ങളില്‍ ഒന്നാണ് ഗള്‍ഫ് ഇന്ത്യന്‍ ഹൈസ്‌കൂള്‍. ജോണ്‍ എം.തോമസിന്റെ വിയോഗം ദുബായിലെ വിദ്യാഭ്യാസ മേഖലയില്‍ കനത്ത വിടവുണ്ടാക്കുമെന്നു സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു.

info

മങ്കിപോക്സ് രോഗം സൗദി അറേബ്യയിൽ ആദ്യമായി റിപ്പോർട്ട് ചെയ്തു

Comments (0)

Leave a Reply

Your email address will not be published.