dubai duty free millionaire
Posted By Editor Posted On

dubai duty free millionaire: ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ ഇന്ത്യന്‍ പ്രവാസിക്ക് വന്‍തുകയുടെ ഭാഗ്യസമ്മാനം

ദുബായ്; ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ (dubai duty free millionaire) ഇന്ത്യന്‍ പ്രവാസിക്ക് വന്‍തുകയുടെ ഭാഗ്യസമ്മാനം. ദുബായില്‍ താമസിക്കുന്ന ഇന്ത്യക്കാരന്‍ റെഹോബോത്ത് ഡാനിയലാണ് ഭാഗ്യശാലി. എട്ട് കോടിയോളം രൂപ(10 ലക്ഷം ഡോളര്‍) യാണ് റെഹോബോത്ത് ഡാനിയല്‍ നറുക്കെടുപ്പിലൂടെ നേടിയത്. ബുക്ക് ഷോപ് ഉടമയായ 63 കാരന്‍ കഴിഞ്ഞ 20 വര്‍ഷമായി മില്ലേനിയം മില്യണയര്‍ പ്രമോഷനില്‍ പങ്കെടുക്കുന്നു. ഇദ്ദേഹം എടുത്ത 1002 എന്ന നമ്പര്‍ ടിക്കറ്റിനാണു കോടികള്‍ ലഭിച്ചത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/E0G81eEDkQo8w4FQvsUFPG
മറ്റു നറുക്കെടുപ്പുകളില്‍ ഇന്ത്യക്കാരനായ (indian expat) സഞ്ജീവ് ശര്‍മ, അര്‍ജുന്‍ സിങ് എന്നീ ഇന്ത്യക്കാര്‍ക്ക് ആഡംബര മോട്ടോര്‍ ബൈക്കുകള്‍ സമ്മാനം ലഭിച്ചു. അതേസമയം മില്ലേനിയം മില്യണയര്‍ സീരീസ് 395 നറുക്കെടുപ്പില്‍ സൗദി റിയാദില്‍ താമസിക്കുന്ന സിറിയന്‍ പൗരന്‍ മുഹമ്മദ് കറാമനും 10 ലക്ഷം ഡോളര്‍ സമ്മാനം ലഭിച്ചു.

info

മങ്കിപോക്സ് രോഗം സൗദി അറേബ്യയിൽ ആദ്യമായി റിപ്പോർട്ട് ചെയ്തു

Comments (0)

Leave a Reply

Your email address will not be published.