uae rail project
Posted By Editor111 Posted On

uae rail project പുതിയ നാഴികക്കല്ലായി യുഎഇയുടെ റെയിൽ പദ്ധതി

ദുബായ് : രാജ്യത്തെ ആദ്യത്തെ മറൈൻ റെയിൽ പാലം വഴിയുള്ള ഗതാഗതം പ്രാബല്യത്തിലാക്കുന്നതിന്റെ ഭാഗമായി uae rail project ഖലീഫ തുറമുഖവും യുഎഇ ദേശീയ റെയിൽവേ ശൃംഖലയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തിയെന്ന് ഇത്തിഹാദ് റെയിൽ പ്രഖ്യാപിച്ചു.ദേശീയ റെയിൽ ശൃംഖലയുടെ രണ്ടാം ഘട്ടത്തിന്റെ പാക്കേജ് ബിയുടെ ഭാഗമായാണ് പാലത്തിന്റെ നിർമ്മാണമെന്ന് ഇത്തിഹാദ് റെയിൽ ഡെപ്യൂട്ടി പ്രോജക്ട് മാനേജർ ഖുലൂദ് അൽ മസ്റൂയി പറഞ്ഞു.
ഖലീഫ തുറമുഖത്തെ നെറ്റ്‌വർക്കുമായി ബന്ധിപ്പിക്കുന്ന 1 കിലോമീറ്ററിലധികം നീളുന്ന പാലത്തിന്റെ അവസാന ടി-ബീം സ്ഥാപിച്ചതിന് ശേഷമാണ് ഈ നേട്ടം പൂർത്തിയാക്കിയത് ഇതോടെ മൊത്തം ടി-ബീമുകളുടെ എണ്ണം 100 ആയി. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/E0G81eEDkQo8w4FQvsUFPG

അബുദാബിയുടെ പ്രധാന ഭൂപ്രദേശത്തെ കടൽ കണ്ടെയ്‌നർ ടെർമിനലുമായി ബന്ധിപ്പിക്കുന്ന അതേ നീളത്തിലുള്ള ഒരു റോഡ് പാലത്തിന് സമാന്തരമായി കടന്നുപോകുന്നു എന്നതാണ് പാലത്തിന്റെ ഏറ്റവും പ്രധാന സവിശേഷതയെന്ന് അൽ മസ്‌റൂയി പറഞ്ഞു. ഇത് തുറമുഖത്തിന്റെ വശങ്ങളിലുണ്ടാകുന്ന വേലിയേറ്റ പ്രവാഹം തടയുകയും സുഗമമായ ഒഴുക്ക് ഉറപ്പാക്കുകയും പവിഴപ്പുറ്റുകളെ സംരക്ഷിക്കുകയും ചെയ്യുന്നു.നിർമ്മാണത്തിൽ വലിയ വെല്ലുവിളികൾ നേരിടേണ്ടി വന്നുവെന്നും വേലിയേറ്റങ്ങൾ,ദിശ മാറിവന്ന കാറ്റ്, ഉയർന്ന താപനില, ഈർപ്പം എന്നിവ കാരണം ടി-ബീമുകളുടെ നിർമ്മാണത്തിലും രൂപകല്പന ചെയ്യുമ്പോഴും, വളരെ ബുദ്ധിമുട്ട് നേരിട്ടുവെങ്കിലും അവയെല്ലാം തരണം ചെയ്തുവെന്ന് അദ്ദേഹം വ്യക്തമാക്കി

info

ഗൂഗിള്‍ സ്ട്രീറ്റ് വ്യൂവിലെ ഏറ്റവും ജനപ്രിയ കെട്ടിടമായി ദുബായുടെ സ്വന്തം ബുര്‍ജ് ഖലീഫ

Comments (0)

Leave a Reply

Your email address will not be published.