uae exchange near me
Posted By Editor111 Posted On

uae exchange near me: യുഎഇ എക്സ്ചേഞ്ചിന്റെ ഇടപാടുകളിലെ പുതിയ മാറ്റം ഇങ്ങനെ

ദുബായ്: യുഎഇ എക്സ്ചേഞ്ചിന്റെ യുകെയിലെ ഇടപാടുകൾക്ക് പുതിയ രീതി നിർണയിച്ചു. uae exchange near me ഇനി മുതൽ വിസ് ഫിനാൻഷ്യൽ ഗ്രൂപ്പിനായിരിക്കും ഇടപാടുകളുടെ ചുമതല. യുകെ ഫിനാൻഷ്യൽ കണ്ടക്ട് അതോറിറ്റിയുടെ അനുമതിയോടെയാണ് പുതിയ മാറ്റങ്ങൾ വന്നത്. വാർത്തകൾ തല്‍സമയം അറിയാന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവുക*
👇👇👇👇👇👇👇👇
https://chat.whatsapp.com/E0G81eEDkQo8w4FQvsUFPG
യുഎഇ എക്സ്ചേഞ്ചിന്റെ യുഎഇ നടത്തിപ്പിന്റെ ചുമതലയുള്ള പ്രിസം ഗ്രൂപ്പ് എജിയുടെ ഉപകമ്പനിയാണ് വിസ് ഫിനാൻഷ്യൽ. യുകെയിലെ കൈമാറ്റം പൂർണമായാൽ യുഎഇ എക്സ്ചേഞ്ച് യുഎഇ ലും പുതിയതായി റീബ്രാൻഡ് ചെയ്ത് അവതരിപ്പിക്കാനാണ് തീരുമാനം.

അമേരിക്ക, ഇന്ത്യ, യുഎഇ എന്നിവിടങ്ങളിലും യുഎഇ എക്സ്ചേഞ്ചിന്റെ പ്രവർത്തനം ഒരുമിപ്പിക്കാൻ തീരുമാനം ഉള്ളതായി പറയുന്നു.മധ്യപൂർവദേശവും വടക്കൻ ആഫ്രിക്കൻ പ്രദേശങ്ങളും ചേർന്ന മേന മേഖല, വടക്കൻ അമേരിക്ക, യൂറോപ്പ്, ഏഷ്യ എന്നിവിടങ്ങളിലെ 30 രാജ്യങ്ങളിൽ സാമ്പത്തിക ഇടപാടുകൾ നടത്തിവരുന്ന കമ്പനിയാണ് വിസ് ഫിനാൻഷ്യൽ.ബി.ആർ ഷെട്ടിയുടെ ഉടമസ്ഥതയിലായിരുന്ന ഫിനാബ്ലറിന്റെ ഭാഗമായിരുന്ന യുഎഇ എക്സ്ചേഞ്ച് പ്രതിസന്ധിയിലായതോടെ രണ്ടു വർഷം മുൻപ് ഇസ്രയേൽ-യുഎഇ കൺസോർഷ്യം ഏറ്റെടുത്തിരുന്നു. പ്രിസം ഗ്രൂപ്പ് എജിയും റോയൽ സ്ട്രാറ്റജിക് പാർ്ട്നേഴ്സും ചേർന്നതാണ് കൺസോർഷ്യം.

ഗള്‍ഫില്‍ നഴ്‌സുമാര്‍ക്ക്നിരവധി അവസരങ്ങളൊരുങ്ങുന്നു; അപേക്ഷ ക്ഷണിച്ചു

Comments (0)

Leave a Reply

Your email address will not be published.