Posted By Editor111 Posted On

travels in dubai ലോകത്തിലെ ജനപ്രിയ ഇടമായി ദുബായ്, കണക്കുകൾ ഇങ്ങനെയൊക്കെ

ദുബായ് : ലോകത്തിലെ ഏറ്റവും ജനപ്രിയ ജനപ്രിയ സഞ്ചാരകേന്ദ്രമായി ദുബായ് ( travels in dubai )തിരഞ്ഞെടുക്കപ്പെട്ടു.ബൗൺസ് പുറത്തിറക്കിയ ടിക് ടോക്ക് ട്രാവൽ ഇൻഡക്‌സ് 2022 അനുസരിച്ച് സോഷ്യൽ മീഡിയയിൽ ദുബായ് എന്ന ഹാഷ്‌ടാഗ് ഫീച്ചർ ചെയ്യുന്ന വീഡിയോകൾക്ക് 81.8 ബില്യണിലധികം കാഴ്ചക്കാരണുള്ളത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/E0G81eEDkQo8w4FQvsUFPG ഇതോടെ
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട സ്ഥലമായി ദുബായ് മാറി.കഴിഞ്ഞ വർഷത്തെ പഠനത്തിൽ രണ്ടാം സ്ഥാനത്തായിരുന്നു ദുബായ്. ഒന്നാം സ്ഥാനത്ത് ആയിരുന്ന ന്യൂയോർക്ക് സിറ്റിയെ വലിയ ലീഡിന് മറികടന്നാണ് ദുബായ് ഈ വര്ഷം ജനപ്രീതി നേടിയത്.സമ്പത്തിന്റെയും ആഡംബരത്തിന്റെയും പര്യായമായ ദുബായ് കുതിക്കുന്ന വേനലിലും അവധിക്കാല വിനോദസഞ്ചാരികൾക്ക് ഏറ്റവും പ്രിയപ്പെട്ട സ്ഥലങ്ങളിലൊന്നായി മാറിയിരിക്കുന്നു. ഈ അത്യാധുനിക നഗരം ലോകത്തിലെ ഏറ്റവും വിസ്മയിപ്പിക്കുന്ന ചില വാസ്തുവിദ്യകളുടെ ആസ്ഥാനം കൂടിയാണെന്ന് യൂസ് ബൗൺസ് വ്യക്തമാക്കുന്നു.

കഴിഞ്ഞ വർഷം 7.28 ദശലക്ഷം വിനോദസഞ്ചാരികളാണ് എമിറേറ്റിൽ എത്തിയത്.അതായത് മുൻ വര്ഷങ്ങളേക്കാൾ 32 ശതമാനം വർധനവ് ഉണ്ടായിരിക്കുന്നു. 2022-ലെ ആദ്യത്തെ അഞ്ച് മാസങ്ങളിൽ 6.17 ദശലക്ഷം രാത്രികാല അന്താരാഷ്ട്ര സന്ദർശകരാണ് ഉണ്ടായിരുന്നത്.കോവിഡ് -19 ന് ശേഷം ദുബായുടെ ടൂറിസം, ട്രാവൽ മേഖലകൾ ശക്തമായി തിരിച്ചുവരുന്നതായി ഇതിലൂടെ അറിയാൻ സാധിക്കുന്നു.ഇത് ആഗോള പകർച്ചവ്യാധിയെ വിജയകരമായി രാജ്യം കൈകാര്യം ചെയ്തു എന്നതിന് തെളിവാണ്.2021-ൽ ടൂറിസം മേഖലയിലേക്ക് ആഗോളതലത്തിൽ ഏറ്റവും ഉയർന്ന നേരിട്ടുള്ള വിദേശനിക്ഷേപവും ദുബായിക്ക് ലഭിച്ചു. 30 പദ്ധതികളിലായി 6.4 ബില്യൺ ദിർഹം വിദേശ നിക്ഷേപം ആകർഷിക്കുകയും 5,545 തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്തു.

ടിക് ടോക്കിൽ 140 വ്യത്യസ്‌ത നഗരങ്ങൾക്ക് ലഭിച്ച കാഴ്‌ചകൾ ബൗൺസ് പഠനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.ടിക് ടോക്കിൽ 8.6 ബില്യൺ കാഴ്ചക്കാരുമായി യുഎഇ തലസ്ഥാനമായ അബുദാബി 22-ാം സ്ഥാനത്താണ്.രണ്ടാം സ്ഥാനത്തുള്ള ന്യൂയോർക്ക് സിറ്റി ടിക് ടോക്കിൽ 59.5 ബില്യൺ കാഴ്ചക്കാരെയാണ് ആകർഷിച്ചത്.
മൂന്നാം സ്ഥാനത്തുള്ള ലണ്ടൻ ഇസ്താംബൂളിനെ മറികടന്ന് ടിക് ടോക്കിൽ 36.8 ബില്യൺ വ്യൂസ് നേടി. യുണൈറ്റഡ് കിംഗ്ഡത്തിന്റെ തലസ്ഥാനം ലോകത്തിലെ ഏറ്റവും മികച്ച നഗരങ്ങളിലൊന്നാണ്.

info

ഗൂഗിള്‍ സ്ട്രീറ്റ് വ്യൂവിലെ ഏറ്റവും ജനപ്രിയ കെട്ടിടമായി ദുബായുടെ സ്വന്തം ബുര്‍ജ് ഖലീഫ

Comments (0)

Leave a Reply

Your email address will not be published.