electric scooter
Posted By Editor111 Posted On

electric scooter ഇ-സ്കൂട്ടർ യാത്രക്കാർക്ക് കർശന നിർദ്ദേശങ്ങളുമായി അധികൃതർ

ദുബായ് : ഇ-സ്കൂട്ടർ യാത്രക്കാർക്ക് കർശന നിർദ്ദേശങ്ങളുമായി dubai പോലീസ്. ഇ-സ്കൂട്ടർ electric scooter അപകടങ്ങളുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ബോധവൽക്കരണ ക്യാംപെയ്ൻ പോലീസ് ആരംഭിച്ചത്. മലയാളം ഉൾപ്പെടെ പല ഭാഷകളിൽ തീയേറ്ററുകളിലും സോഷ്യൽ മീഡിയ വഴിയും പോലീസ് ആളുകൾക്ക് ബോധവൽക്കരണം നടത്തിയിരുന്നു.എന്നാൽ കഴിഞ്ഞദിവസം രാത്രിയുണ്ടായ അപകടത്തിൽ ഇ-സ്കൂട്ടർ യാത്രക്കാരന് സാരമായി പരുക്കേറ്റിരുന്നു. ഇ-സ്കൂട്ടർ യാത്രികർ രാത്രി റിഫ്ലക്ടീവ് ജാക്കറ്റ് ധരിക്കാത്തത് മറ്റു വാഹനങ്ങളുടെ ഡ്രൈവർമാർക്ക് വലിയ വെല്ലുവിളിയാണെന്ന് ഹത്ത പോലീസ് സ്റ്റേഷൻ ആക്ടിങ് ഡയറക്ടർ കേണൽ അബ്ദുല്ല റാഷിദ് അൽ ഹഫീത് പറഞ്ഞു.അതിനാൽ യാത്രികർ നിർബന്ധമായും റിഫ്ലക്ടീവ് ജാക്കറ്റ് ധരിക്കണമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട് .

ഇ-സ്കൂട്ടറുകളിലെ ചെറിയ അപകടങ്ങളായാലും ഉടൻ പോലീസിൽ റിപ്പോർട്ട് ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് നിയന്ത്രണങ്ങൾ കടുപ്പിച്ചുവെങ്കിലും ഈ വർഷം ജൂൺ വരെയുണ്ടായ അപകടങ്ങളിൽ 17 പേർക്കു ഗുരുതര പരുക്കേൽക്കുകയും കഴിഞ്ഞവർഷം 2 പേർ മരിക്കുകയും 8 പേർക്കു ഗുരുതര പരുക്കേൽക്കുകയുമുണ്ടായി.

info

ഗള്‍ഫില്‍ നഴ്‌സുമാര്‍ക്ക്നിരവധി അവസരങ്ങളൊരുങ്ങുന്നു; അപേക്ഷ ക്ഷണിച്ചു

Comments (0)

Leave a Reply

Your email address will not be published.