uae rain
Posted By Editor Posted On

uae rain :യുഎഇയുടെ ചില ഭാഗങ്ങളില്‍ മഴ പെയ്തു; ജാഗ്രതാ നിര്‍ദേശവുമായി അധികൃതര്‍

യുഎഇ തലസ്ഥാനത്തിന്റെ ചില ഭാഗങ്ങളില്‍ ചൊവ്വാഴ്ച മഴ പെയ്തതിനാല്‍ (uae rain) വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അബുദാബി പോലീസ് അറിയിച്ചു. അബുദാബിയില്‍, പ്രതികൂല കാലാവസ്ഥയില്‍ വേഗപരിധി സ്വയം കുറയുന്നു. അതിനാല്‍ വേഗപരിധി കുറച്ചിട്ടുണ്ടെങ്കില്‍ വാഹനമോടിക്കുന്നവര്‍ ഓവര്‍ഹെഡ് ഇലക്ട്രോണിക് ഇന്‍ഫര്‍മേഷന്‍ ബോര്‍ഡുകള്‍ പരിശോധിക്കണമെന്ന് പോലീസ് നിര്‍ദേശിച്ചു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/E0G81eEDkQo8w4FQvsUFPG
ഗാര്‍ഡന്‍ സിറ്റി എന്നറിയപ്പെടുന്ന അല്‍ ഐനില്‍ കഴിഞ്ഞ ആഴ്ചകളില്‍ മഴ പെയ്തിരുന്നു. അടുത്ത രണ്ട് ദിവസത്തേക്ക് കൂടുതല്‍ മഴ പെയ്യുമെന്നാണ് പ്രവചനം.
വേനല്‍ക്കാലത്ത് (summer season) യുഎഇയില്‍ ആഴ്ചയില്‍ മൂന്ന് ദിവസം വരെ മഴ ലഭിക്കുമെന്ന് ഒരു എന്‍സിഎം നേരത്തെ പറഞ്ഞിരുന്നു. ഇന്ത്യയില്‍ നിന്നുള്ള മണ്‍സൂണ്‍ ന്യൂനമര്‍ദം അനുഭവപ്പെടുന്നതിനാല്‍ രാജ്യത്ത് വേനല്‍മഴ അസാധാരണമല്ലെന്ന് കാലാവസ്ഥാ നിരീക്ഷകന്‍ പറഞ്ഞു. കൂടാതെ, മഴ വര്‍ധിപ്പിക്കാന്‍ രാജ്യം ക്ലൗഡ് സീഡിംഗ് ഉപയോഗിക്കുന്നുണ്ട്.

info

മങ്കിപോക്സ് രോഗം സൗദി അറേബ്യയിൽ ആദ്യമായി റിപ്പോർട്ട് ചെയ്തു

Comments (0)

Leave a Reply

Your email address will not be published.