uae expat
Posted By Editor Posted On

uae expat: അവധിക്ക് നാട്ടിലെത്തിയ യുഎഇ പ്രവാസി യുവാവ് അന്തരിച്ചു; അവയവദാനത്തിലൂടെ അഞ്ചുപേര്‍ക്ക് ജീവന്‍ നല്‍കി

ദുബായ്: അവധിക്ക് നാട്ടിലെത്തിയ യുഎഇ പ്രവാസി യുവാവ് (uae expat) മരണത്തിലേക്ക് യാത്രയായത് അവയവദാനത്തിലൂടെ അഞ്ചുപേര്‍ക്ക് ജീവന്‍ നല്‍കി. ചാലക്കുടി സ്വദേശി യു. വി.ഗോപകുമാറാണ് മരണത്തിലും അഞ്ചു പേര്‍ക്ക് പുതുജീവന്‍ നല്‍കിയത്. പരിയാരം പഞ്ചായത്ത് മുന്‍ പ്രസിഡന്റ് മോതിരക്കണ്ണി ഊരേക്കാട്ട് വീട്ടില്‍ യു. ജി. വേലായുധന്റെ മകനാണ് ഇദ്ദേഹം. യുഎഇയിലെ സാമൂഹിക സാംസ്‌കാരിക ജീവകാരുണ്യ രംഗങ്ങളില്‍ നിറസന്നാധ്യമായിരുന്നു ഗോപകുമാര്‍.
ഒരു മാസത്തെ അവധിക്ക് നാട്ടില്‍ എത്തിയ ഗോപകുമാറിന് തിങ്കളാഴ്ച ആന്ത്രക്കാപ്പാടത്ത് ബൈക്കുകള്‍ കൂട്ടിയിടിച്ച് പരുക്കേറ്റു. തലയ്ക്ക് ഗുരുതര പരുക്കേറ്റ ഗോപകുമാറിനെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി രാജഗിരി ആശുപത്രിയിലേക്കു മാറ്റി . ന്യൂറോസര്‍ജറി വിഭാഗം കിണഞ്ഞു ശ്രമിച്ചിട്ടും ജീവന്‍ രക്ഷിക്കാനായില്ല. 13ന് രാത്രിയോടെ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു. പിന്നീട് ആശപത്രി അധികൃതര്‍ അവയവദാനത്തിനു ബന്ധുക്കളെ സമീപിക്കുകയായിരുന്നു. അവര്‍ സമ്മതം അറിയിച്ചതിനെ തുടര്‍ന്നു സര്‍ക്കാര്‍ നേതൃത്വം നല്‍കുന്ന കേരള നെറ്റ് വര്‍ക്ക് ഫോര്‍ ഓര്‍ഗന്‍ ഷെയറിങ്ങില്‍ അറിയിച്ചു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/E0G81eEDkQo8w4FQvsUFPG
രാജഗിരി ആശുപത്രിയില്‍ തന്നെ ചികിത്സയില്‍ കഴിയുന്ന മലപ്പുറം സ്വദേശിയാണ് ഒരു വൃക്ക സ്വീകരിച്ചത്. മഞ്ഞപ്പിത്തം ബാധിച്ചു ചികിത്സയില്‍ കഴിഞ്ഞിരുന്ന സാനിയ എന്ന രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിക്ക് ഗോപകുമാറിന്റെ കരള്‍ മാറ്റി വച്ചു. രണ്ടാമത്തെ വൃക്ക കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കുന്ന രോഗിക്കു ദാനം ചെയ്തു. ഹൃദയവും കോര്‍ണിയയും വിവിധ സ്വകാര്യ ആശുപത്രികളില്‍ ചികിത്സയിലിരിക്കുന്ന രോഗികള്‍ക്കും ദാനം ചെയ്തു.

info

മങ്കിപോക്സ് രോഗം സൗദി അറേബ്യയിൽ ആദ്യമായി റിപ്പോർട്ട് ചെയ്തു

Comments (0)

Leave a Reply

Your email address will not be published.