crude oil import
Posted By Editor Posted On

crude oil import: റഷ്യയില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതിയ്ക്ക് ദിര്‍ഹത്തില്‍ പണം നല്‍കി ഇന്ത്യ

റഷ്യയില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതിയ്ക്ക് ( crude oil import ) ദിര്‍ഹത്തില്‍ പണം നല്‍കി ഇന്ത്യ. അന്താരാഷ്ട്ര മാധ്യമമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്ക അടക്കമുള്ള രാജ്യങ്ങളുടെ ഉപരോധത്തിന്റെ പശ്ചാത്തലത്തില്‍ ഡോളറിലുള്ള വിനിമയം ഒഴിവാക്കി ദിര്‍ഹം നല്‍കണമെന്ന് റഷ്യ ആവശ്യപ്പെട്ടതു പ്രകാരമാണ് ഇന്ത്യയില്‍ നിന്നുള്ള രണ്ട് റിഫൈനറികള്‍ ഈ രീതിയില്‍ പണമിടപാട് നടത്തിയത്.
ചൈന കഴിഞ്ഞാല്‍ റഷ്യയില്‍ നിന്ന് ഏറ്റവും കൂടുതല്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്ന രാജ്യം ഇന്ത്യയാണ്. വരും ദിവസങ്ങളില്‍ കൂടുതല്‍ റിഫൈനറികള്‍ യുഎഇ ദിര്‍ഹത്തില്‍ റഷ്യക്കു പണം കൈമാറുമെന്നാണ് വിവരം. ഇന്ത്യയുമായുള്ള വാണിജ്യ ഇടപാടുകളില്‍ ഡോളര്‍, യൂറോ, പൗണ്ട് എന്നിവയില്‍ പണം കൈമാറുന്നത് നിരുല്‍സാഹപ്പെടുത്തുകയാണ് റഷ്യ. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/E0G81eEDkQo8w4FQvsUFPG
സൗഹൃദ രാജ്യങ്ങളുമായി അവരുടെ നാണയത്തില്‍ വിനിമയം നടത്താന്‍ ഒരുക്കമാണെന്ന് കഴിഞ്ഞ മാസം റഷ്യന്‍ ധനമന്ത്രി പറഞ്ഞിരുന്നു. ഇതുവഴി റഷ്യയുടെ റൂബിളിന്റെ വിനിമയ നിരക്ക് ഉയര്‍ത്താനും ഡോളര്‍, യൂറോ എന്നിവയെ പിടിച്ചു കെട്ടാനുമാണ് ലക്ഷ്യമിടുന്നത്.
അതേസമയം, ഡോളറിനു പകരം ദിര്‍ഹം ഉപയോഗിച്ചു തുടങ്ങിയതോടെ, രൂപയിലും വിനിമയം (Exchange in rupee) നടക്കാനുള്ള സാധ്യത തെളിഞ്ഞതായി വിലയിരുത്തുന്നു. അതിനാല്‍ രൂപയില്‍ ഇടപാട് നടത്താനുള്ള ഒരുക്കം ഇന്ത്യയും തുടങ്ങിയിട്ടുണ്ട്. പടിഞ്ഞാറന്‍ രാജ്യങ്ങള്‍ ഉപരോധം ഏര്‍പ്പെടുത്തിയ ഇറാനുമായും റഷ്യയുമായും രൂപയില്‍ വിനിമയം നടത്താനുള്ള ശ്രമമാണ് ഇന്ത്യ ആരംഭിച്ചത്.

info

മങ്കിപോക്സ് രോഗം സൗദി അറേബ്യയിൽ ആദ്യമായി റിപ്പോർട്ട് ചെയ്തു

Comments (0)

Leave a Reply

Your email address will not be published.