sharjah rain room
Posted By Editor Posted On

sharjah rain room: യുഎഇ: അസഹനീയമായ ചൂടിനിടയില്‍ മഴയുടെ ഗൃഹാതുരത മിസ് ചെയ്യുന്നുണ്ടോ? എങ്കില്‍ ഇവിടേക്ക് പൊയ്‌ക്കോളൂ

യുഎഇയിലെ അസഹനീയമായ ചൂടിനിടയില്‍ കഷ്ടപ്പെടുന്നവര്‍ നാട്ടിലെ മഴയെ ഗൃഹാതുരതയോടെ ഓര്‍ക്കാറില്ലേ? ആ മഴയൊന്നും ആസ്വദിക്കാന്‍ ആഗ്രഹിക്കാറില്ലേ? എന്നാല്‍ അത് ഇനി യുഎഇയില്‍ യാഥാര്‍ത്ഥ്യമാക്കാം. ഷാര്‍ജയിലെ റെയിന്‍ റൂമിലൂടെ… ഒരിക്കലും അവസാനിക്കാത്ത കുളിരുള്ള മഴ ആസ്വദിക്കാന്‍ കൊതിക്കുന്നവര്‍ക്ക്, നനയാതെ മഴയുടെ മനോഹാരിത കണ്‍കുളിര്‍ക്കെ ആസ്വദിക്കാനും മഴയോര്‍മ്മകള്‍ അയവിറാക്കാനും ഷാര്‍ജയിലെ റെയിന്‍ റൂമിലേക്ക് (sharjah rain room) പോകാം. 2500 ലിറ്റര്‍ വെള്ളത്തിന്റെ ഒരിക്കലും അവസാനിക്കാത്ത മഴക്ക് കീഴില്‍ കുട ചൂടാതെ നടക്കാം. ഷാര്‍ജ റോളയില്‍ അല്‍ മജാറ പാര്‍ക്കിന് സമീപമാണ് ഈ മഴമുറി ഒരുക്കിയിട്ടുള്ളത്. താഴെയെത്തുന്ന വെള്ളം പാഴാവാതെ ശുദ്ധീകരിച്ചാണ് വീണ്ടും മഴയായി പെയ്യുന്നത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/E0G81eEDkQo8w4FQvsUFPG
നനയാതെ മഴത്തുള്ളികള്‍ക്കിടയിലൂടെ നടക്കാം എന്നതാണ് ഇവിടുത്തെ മഴയുടെ പ്രത്യേകത. ഇവിടെ സ്ഥാപിച്ചിട്ടുള്ള ത്രീഡി ട്രാക്കിങ് കാമറകളും അത്യാധുനിക സെന്‍സറുകളുമാണ് നനഞ്ഞ് കുതിരാതെ സന്ദര്‍ശകരെ രക്ഷിക്കുന്നത്. ഇവയുടെ നിയന്ത്രണത്തിലുള്ള ഇടങ്ങളിലൂടെയാണ് നടക്കേണ്ടത്. മഴമുറിയിലെത്തുന്നവരുടെ സാന്നിധ്യം തിരിച്ചറിഞ്ഞ് കാമറകളും സെന്‍സറുകളും ആ ഭാഗത്തുള്ള മഴച്ചാറ്റല്‍ നിയന്ത്രിക്കും. പക്ഷേ, സെന്‍സറുകള്‍ക്ക് കൈകാര്യം ചെയ്യാന്‍ കഴിയുന്നതിലും വേഗത്തില്‍ നടന്നാല്‍ നനയാനും സാധ്യതയുണ്ട്.
ലോകത്ത് പലയിടത്തും മഴമുറികളുണ്ടെങ്കിലും അതെല്ലാം താല്‍കാലികം മാത്രമാണ്. റാന്‍ഡം ഇന്റെര്‍നാഷണലിന്റെ ഈ പ്രോജക്റ്റിന്റെ ആദ്യത്തെ സ്ഥിരം ഇന്‍സ്റ്റലേഷനും ഷാര്‍ജയിലുള്ള ഈ മഴമുറിയാണ്. ഷാര്‍ജ ആര്‍ട്ട് ഫൗണ്ടേഷനുവേണ്ടി (sharjah art foundation) ലോകോത്തര കലാകാരന്മാരാണ് അത്യാധുനികമായ സംവിധാനമുപയോഗിച്ച് ഈ റെയിന്‍ റൂം ഒരുക്കിയത്. ശില്പം, പ്രകടനം, വലിയ തോതിലുള്ള വാസ്തുവിദ്യ ഇന്‍സ്റ്റലേഷന്‍ എന്നിവ ഉള്‍പ്പെടുന്ന ലണ്ടന്‍ ആര്‍ട്ട് ഫൗണ്ടേഷന്റെ ഈ അത്ഭുതം കാണാന്‍ നിരവധി പേര്‍ ഇവിടെയെത്തുന്നുണ്ട്. സന്ദര്‍ശകരുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കുന്നതിന് ഷാര്‍ജ ഹെല്‍ത്ത് അതോറിറ്റിയുടെ (sharjah healthy authority) നിയന്ത്രണങ്ങളോടെയാണ് ഇപ്പോള്‍ റെയിന്‍ ഹൗസ് പ്രവര്‍ത്തിക്കുന്നത്.

മുമ്പ് 2012ല്‍ ലണ്ടനിലും 2013ല്‍ ന്യൂയോര്‍ക്കിലും 2015ല്‍ ഷാങ്ഹായിയിലും ലോസ് ഏഞ്ചല്‍സിലുമൊക്കെ ഉണ്ടായിരുന്നെങ്കിലും അത് താല്‍ക്കാലികം മാത്രമായിരുന്നു. 2018 മേയിലാണ് ഷാര്‍ജയിലെ റെയിന്‍ റൂം പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുത്തത്. ആഴ്ചയില്‍ എല്ലാ ദിവസവും ഇവിടെ ‘മഴ പെയ്യും’. രാവിലെ ഒമ്പതു മുതല്‍ രാത്രി ഒമ്പതുവരെയാണ് സമയം. വെള്ളിയാഴ്ച്ച മാത്രം വൈകീട്ട് നാല് മുതല്‍ പതിനൊന്ന് വരെയാണ് പ്രവര്‍ത്തനം. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/E0G81eEDkQo8w4FQvsUFPG
ഒരേസമയം ആറുപേര്‍ക്ക് വരെ 15 മിനിറ്റ് ദൈര്‍ഘ്യമുള്ള സെഷനുകള്‍ക്ക് ടിക്കറ്റുകള്‍ ലഭ്യമാണ്. മുന്‍കൂട്ടി ഓണ്‍ലൈനില്‍ ബുക്ക് ചെയ്യുന്നതാണ് നല്ലത്. മുതിര്‍ന്നവര്‍ക്ക് 25 ദിര്‍ഹവും വിദ്യാര്‍ഥികള്‍ക്കും (22 വയസ്സുവരെ-ഐ.ഡി നിര്‍ബന്ധം) അധ്യാപകര്‍ക്കും (ഐ.ഡി നിര്‍ബന്ധം) 15 ദിര്‍ഹവുമാണ് പ്രവേശന ഫീസ്. അഞ്ച് വയസ്സു വരെയുള്ള കുട്ടികള്‍ക്ക് പ്രവേശനം സൗജന്യമാണ്.

info

മങ്കിപോക്സ് രോഗം സൗദി അറേബ്യയിൽ ആദ്യമായി റിപ്പോർട്ട് ചെയ്തു

Comments (0)

Leave a Reply

Your email address will not be published.