etihad rail network
Posted By Editor Posted On

etihad rail network: ആദ്യ മറൈന്‍ പാലം പൂര്‍ത്തിയായി; അതിവേഗം കുതിച്ച് ഇത്തിഹാദ് റെയില്‍ ശൃംഖല

അബുദാബി: അതിവേഗം കുതിച്ച് ഇത്തിഹാദ് റെയില്‍ ശൃംഖല(Etihad Rail Network). ഇത്തിഹാദ് റെയില്‍ ശൃംഖലയുടെ ആദ്യ മറൈന്‍ പാലം പൂര്‍ത്തിയായി. ഖലീഫ തുറമുഖത്തെ റെയില്‍ ശൃംഖലയുമായി ബന്ധിപ്പിച്ചതോടെ മറ്റൊരു നാഴികകല്ലുകൂടി പൂര്‍ത്തിയാക്കിയിരിക്കുകയാണ് ഇത്തിഹാദ്. 320 തൊഴിലാളികളുടെ 10 ലക്ഷത്തിലേറെ മണിക്കൂറുകളുടെ അധ്വാനഫലമാണിത്. വേലിയേറ്റം, കാറ്റിന്റെ വേഗവും ദിശാ മാറ്റവും, കൊടും ചൂട്, ഈര്‍പ്പത്തിന്റെ വ്യതിയാനം തുടങ്ങി കാലാവസ്ഥ, പരിസ്ഥിതി വെല്ലുവിളികള്‍ അതിജീവിച്ചായിരുന്നു റെക്കോര്‍ഡ് സമയത്തിനുള്ളില്‍ പാലം നിര്‍മിച്ചത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/CC0nqEHft0QD7BKpJdBUGY
സൗദി അറേബ്യ-യുഎഇ അതിര്‍ത്തി മുതല്‍ ഫുജൈറ വരെ 1,200 കിലോമീറ്റര്‍ നീളുന്ന ഇത്തിഹാദ് റെയില്‍ ശൃംഖലയില്‍ വ്യാപാര, വ്യവസായ, ഉല്‍പാദന, ചരക്കുഗതാഗത, പാര്‍പ്പിട മേഖലകളെ ബന്ധിപ്പിക്കും. ഭാവിയില്‍ ജിസിസി റെയിലുമായും ബന്ധിപ്പിക്കും. 2015ലാണു റെയില്‍ പദ്ധതിയുടെ 265 കിലോമീറ്റര്‍ വരുന്ന ആദ്യഘട്ടം പൂര്‍ത്തിയായത്. ഇതുവഴി പ്രതിവര്‍ഷം 70 ലക്ഷം ടണ്‍ ചരക്കു നീക്കം നടക്കുന്നുണ്ട്.
പദ്ധതി പൂര്‍ണമാകുന്നതോടെ ചരക്കുനീക്കം 5 കോടിയായി വര്‍ധിപ്പിക്കാനാകുമെന്നാണു പ്രതീക്ഷിക്കുന്നത്. നിലവില്‍ അബുദാബി അല്‍ ദഫ്രയിലെ ഷാ, ഹബ്ഷന്‍ വാതക മേഖലയില്‍നിന്നു റുവൈസ് തുറമുഖം വരെയുള്ള പാതയിലൂടെ പ്രതിദിനം 22,000 ടണ്‍ സള്‍ഫര്‍ കൊണ്ടുപോകുന്നുണ്ട്. 2024 അവസാനത്തോടെ യാത്രാ ട്രെയിന്‍ ഓടിക്കാനുള്ള പദ്ധതിയും അതിവേഗം പുരോഗമിക്കുകയാണ്. തുടര്‍ന്നു ജിസിസി റെയിലുമായി (GCC rail) ബന്ധിപ്പിക്കും. മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗത്തിലോടുന്ന പാസഞ്ചര്‍ ട്രെയിനില്‍ 400 പേര്‍ക്കു യാത്ര ചെയ്യാം. അബുദാബിയില്‍ നിന്നു ദുബായിലെത്താന്‍ 50 മിനിറ്റും ഫുജൈറയിലെത്താന്‍ 100 മിനിറ്റും മതിയാകും. നിലവിലെ യാത്രാ സമയത്തിന്റെ 30-40% വരെ ലാഭിക്കാനാകും.
ഒരു കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാലം പ്രധാന റോഡിനു സമാന്തരമായാണു നിര്‍മിച്ചിരിക്കുന്നത്. ഇതു ചരക്കു ഗതാഗത നീക്കം എളുപ്പമാക്കുമെന്നു മാത്രമല്ല ചെലവും കുറയ്ക്കുമെന്ന് ഇത്തിഹാദ് റെയില്‍ ഡപ്യൂട്ടി പ്രോജക്ട് മാനേജര്‍ ഖുലൂദ് അല്‍ മസ്‌റൂഇ പറഞ്ഞു.

info

Comments (0)

Leave a Reply

Your email address will not be published.