uae health ministry website
Posted By Editor Posted On

uae health ministry website: യുഎഇയില്‍ നഴ്‌സിങ് ജോലി ആഗ്രഹിക്കുന്നവര്‍ക്ക് സന്തോഷ വാര്‍ത്തയിതാ

ദുബായ്: മലയാളികളടക്കം ഒട്ടേറെ യുവ നഴ്‌സുമാരുടെ ജീവിതം മാറ്റിമറിച്ചേക്കാവുന്ന പുതിയ തീരുമാനവുമായി യുഎഇ അധികൃതര്‍. പ്രവൃത്തി പരിചയമില്ലാതെ തന്നെ നഴ്‌സുമാര്‍ക്ക് ഇനി യുഎഇയില്‍ ജോലിയില്‍ പ്രവേശിക്കാം. ഇതുവരെ യുഎഇയില്‍ ജോലി ലഭിക്കാന്‍ രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയവും ആരോഗ്യവിഭാഗത്തിന്റെ എഴുത്തുപരീക്ഷയും പാസാകണമായിരുന്നു. മലയാളികളടക്കം ഒട്ടേറെ യുവ നഴ്‌സുമാരുടെ ജീവിതം മാറ്റിമറിച്ചേക്കാവുന്ന പുതിയ തീരുമാനം ആരോഗ്യ വകുപ്പിന്റെ വെബ് സൈറ്റിലെ(uae health ministry website) പ്രഫഷനല്‍ ക്വാളിഫിക്കേഷന്‍ വിഭാഗം (പേജ് 70) ചേര്‍ത്തിട്ടുണ്ട്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/CC0nqEHft0QD7BKpJdBUGY
ഇനിമുതല്‍ ഇന്ത്യയിലെ ഏതെങ്കിലും അംഗീകൃത യൂണിവേഴ്‌സിറ്റിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റും നഴ്‌സിങ് കൗണ്‍സിലിന്റെ റജിസ്‌ട്രേഷനും ഗുഡ് സ്റ്റാന്‍ഡിങ്ങും ഉള്ളവര്‍ക്ക് യുഎഇ ആരോഗ്യ വകുപ്പിന്റെ പരീക്ഷ (uae health ministry examination) എഴുതാവുന്നതാണ്. ഇതില്‍ വിജയിക്കുന്നവര്‍ക്ക് യുഎഇയിലെ വിവിധ ആശുപത്രികളില്‍ ഒഴിവനുസരിച്ച് ജോലിയും നേടാം. മെഡിക്കല്‍ ലബോറട്ടറി ടെക്‌നിഷ്യന്‍/ ടെക്‌നോളജിസ്റ്റ് എന്നിവര്‍ക്കും പ്രവൃത്തി പരിചയമില്ലാതെ യുഎഇയില്‍ പരീക്ഷ എഴുതാനാകുമെന്ന് വെബ് സൈറ്റില്‍ പറയുന്നു.
ആവശ്യമായ യോഗ്യതകള്‍ ഇവയൊക്കെ
റജിസ്‌ട്രേര്‍ഡ് നഴ്‌സ്-ഇന്ത്യയിലെ ഏതെങ്കിലും അംഗീകൃത യൂണിവേഴ്‌സിറ്റികളില്‍ നിന്നു നഴ്‌സിങ്ങിലുള്ള ബാച്‌ലര്‍ ബിരുദം.
നഴ്‌സിങ് കൗണ്‍സില്‍ റജിസ്‌ട്രേഷന്‍.
ഗുഡ് സ്റ്റാന്‍ഡിങ് സര്‍ടിഫിക്കറ്റ്.
യുഎഇ ആരോഗ്യ വകുപ്പിന്റെ പരീക്ഷ പാസാകണം.
(കാനഡ, യുഎസ്, യുകെ, അയര്‍ലന്‍ഡ്, ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഇനി യുഎഇ ആരോഗ്യവകുപ്പിന്റെ പരീക്ഷ ആവശ്യമില്ല).

എന്നാല്‍ സ്‌കൂളുകളില്‍ ജോലി ലഭിക്കാന്‍ നഴ്‌സുമാര്‍ക്ക് 2 വര്‍ഷത്തെ പ്രവൃത്തിപരിചയം നിര്‍ബന്ധമാണ്. ഇവര്‍ക്ക് റജിസ്റ്റേര്‍ഡ് നഴ്‌സിന്റെ യോഗ്യതയുണ്ടായിരിക്കണം. കൂടാതെ, അംഗീകാരമുള്ള പീഡിയാട്രിക് അഡ്വാന്‍സ്ഡ് ചൈല്‍ഡ് സപോര്‍ട്ട് (പിഎഎല്‍എസ്), പീഡിയാട്രിക് ഐസിയു, എമര്‍ജന്‍സി വിഭാഗങ്ങളില്‍ 2 വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ള റജിസ്റ്റേര്‍ഡ് നഴ്‌സുമാരായിരിക്കണം. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/CC0nqEHft0QD7BKpJdBUGY
വിദേശങ്ങളില്‍ നഴ്‌സിങ് ജോലി സംബന്ധമായ സംശയനിവാരണത്തിന് നോര്‍ക്ക റൂട്ട്സിന്റെ ടോള്‍ ഫ്രീ നമ്പറില്‍ 18004253939 ഇന്ത്യയില്‍ നിന്നും +91 8802 012345 വിദേശത്തു നിന്നും (മിസ്ഡ് കോള്‍ സൗകര്യം) ബന്ധപ്പെടാവുന്നതാണ്. www.norkaroots.org എന്ന വെബ്സൈറ്റിലും വിശദാംശം ലഭിക്കും. നോര്‍ക്ക റൂട്ട്സിനു മറ്റു സബ് ഏജന്റുമാര്‍ ഇല്ല. അത്തരത്തില്‍ ആരെങ്കിലും ഉദ്യോഗാര്‍ഥികളെ സമീപിക്കുകയാണെങ്കില്‍ അത് നോര്‍ക്ക റൂട്ട്സിന്റെ (norka noots) ശ്രദ്ധയില്‍പ്പെടുത്തണം.
അടുത്തകാലത്തായി യുഎഇയില്‍ നിന്ന് ഒട്ടേറെ നഴ്‌സുമാര്‍ ജോലി മതിയാക്കി യൂറോപ്പിലേക്കും മറ്റും പോയിരുന്നു. യുഎഇയിലേക്ക് കൂടുതല്‍ നഴ്‌സുമാരെയും മെഡിക്കല്‍ ലബോറട്ടറി ടെക്‌നിഷ്യന്‍/ ടെക്‌നോളജിസ്റ്റ് എന്നിവരെയും ആകര്‍ഷിക്കാന്‍ ഈ തീരുമാനം വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ. മികച്ച ശമ്പളവും ആനുകൂല്യങ്ങളുമാണ് യുഎഇ സര്‍ക്കാര്‍ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലും ലഭിക്കുന്നത്.

info

മങ്കിപോക്സ് രോഗം സൗദി അറേബ്യയിൽ ആദ്യമായി റിപ്പോർട്ട് ചെയ്തു

Comments (0)

Leave a Reply

Your email address will not be published.