indigo airline uae flight
Posted By Editor Posted On

indigo airline uae flight: ഷാര്‍ജയില്‍ നിന്ന് ഹൈദരാബാദിലേക്ക് പുറപ്പെട്ട വിമാനം വഴി തിരിച്ചുവിട്ടു

ഷാര്‍ജയില്‍ നിന്ന് ഹൈദരാബാദിലേക്ക് പുറപ്പെട്ട വിമാനം വഴി തിരിച്ചുവിട്ടു. ഷാര്‍ജയില്‍ നിന്ന് ഹൈദരാബാദിലേക്ക് പോകേണ്ട ഇന്‍ഡിഗോ വിമാനമാണ് പാകിസ്ഥാനിലെ കറാച്ചി വിമാനത്താവളത്തിലേക്ക് വഴി തിരിച്ചുവിട്ടത്. പൈലറ്റ് സാങ്കേതിക തകരാര്‍ റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്നാണ് വിമാനം തിരിച്ചുവിട്ടത്.
ഷാര്‍ജയില്‍ നിന്ന് ഹൈദരാബാദിലേക്ക് സര്‍വീസ് നടത്തുന്ന ഇന്‍ഡിഗോ വിമാനം 6E-1406 (indigo airline uae flight) കറാച്ചിയിലേക്ക് തിരിച്ചുവിട്ടു. പൈലറ്റ് സാങ്കേതിക തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ആവശ്യമായ നടപടിക്രമങ്ങള്‍ പാലിച്ചു, മുന്‍കരുതല്‍ എന്ന നിലയില്‍ വിമാനം കറാച്ചിയിലേക്ക് തിരിച്ചുവിട്ടു, ”ഇന്‍ഡിഗോ പത്രക്കുറിപ്പില്‍ അറിയിച്ചു. യാത്രക്കാരെ ഹൈദരാബാദിലേക്ക് പറത്താന്‍ കറാച്ചിയിലേക്ക് ഒരു അധിക വിമാനം അയക്കുമെന്നും പത്രക്കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/CC0nqEHft0QD7BKpJdBUGY
രണ്ടാഴ്ചയ്ക്കിടെ കറാച്ചിയില്‍ മുന്‍കരുതലായി ഇറങ്ങുന്ന രണ്ടാമത്തെ ഇന്ത്യന്‍ എയര്‍ലൈന്‍ ആണിത്. നേരത്തെ, ജൂലൈ 5 ന്, ന്യൂഡല്‍ഹിയില്‍ നിന്ന് ദുബായിലേക്ക് പോയ സ്‌പൈസ് ജെറ്റ് വിമാനം (spice jet flight) പൈലറ്റിന് സാങ്കേതിക തകരാര്‍ ഉണ്ടായതിനെ തുടര്‍ന്ന് പാകിസ്ഥാനിലെ കറാച്ചി വിമാനത്താവളത്തില്‍ മുന്‍കരുതല്‍ ലാന്‍ഡിംഗ് നടത്തിയിരുന്നു.

info

മങ്കിപോക്സ് രോഗം സൗദി അറേബ്യയിൽ ആദ്യമായി റിപ്പോർട്ട് ചെയ്തു

Comments (0)

Leave a Reply

Your email address will not be published.