airline booking sites
Posted By Editor Posted On

airline booking sites: എയര്‍പോര്‍ട്ടില്‍ ബാഗ് കാണാതായി, തിരികെ കിട്ടാന്‍ പഠിച്ച പണി പതിനെട്ടും പയറ്റി യാത്രക്കാരന്‍

എയര്‍പോര്‍ട്ടില്‍ ബാഗ് കാണാതായാല്‍ നിങ്ങള്‍ എന്താണ് ചെയ്യുക? എയര്‍പോര്‍ട്ടില്‍ കാണാതായ തന്റെ ബാഗ് തിരികെ കിട്ടാന്‍ പഠിച്ച പണി പതിനെട്ടും പയറ്റിയിരിക്കുകയാണ് ഈ യാത്രക്കാരന്‍. ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ ലഗേജ് നഷ്ടപ്പെട്ട തന്റെ ബാഗ് തിരികെ കിട്ടാനായി ഈ യാത്രക്കാരന്‍ ഒരു വിമാന ടിക്കറ്റ് തന്നെ എടുത്തു (airline booking sites). അയര്‍ലണ്ടുകാരന്‍ ഡെര്‍മോട്ട് ലെനന്‍ എന്നയാളാണ് അതിശയിപ്പിക്കുന്ന പ്രവൃത്തിയ്ക്ക് പിന്നില്‍.
ജൂണ്‍ 27 -ന് ഓസ്ട്രേലിയയിലെ ബ്രിസ്ബേനിലേക്ക് കുടുംബത്തോടൊപ്പം യാത്ര നടത്തുന്നതിനിടെയാണ് നിര്‍ഭാഗ്യവശാല്‍, അദ്ദേഹത്തിന് തന്റെ ലഗേജ് നഷ്ടപ്പെട്ടത്. ജൂലൈ നാലിന് അവര്‍ തിരികെ എത്തി. എന്നാല്‍, അപ്പോഴും ലഗേജ് തിരികെ എത്തിയിട്ടില്ലായിരുന്നു. എയര്‍പോര്‍ട്ടില്‍ വിളിച്ച് അന്വേഷിച്ചിട്ടും പ്രത്യേകിച്ച് മറുപടി ഒന്നും തന്നെ കിട്ടിയില്ല. ഒരു ദിവസം മുഴുവനും അദ്ദേഹം എയര്‍പോര്‍ട്ടില്‍ ചെലവഴിച്ചു. പക്ഷേ, കാര്യമില്ലായിരുന്നു. ലഗേജുകള്‍ ഉള്ളയിടങ്ങള്‍ പ്രത്യേക സുരക്ഷാപ്രദേശമായതിനാല്‍ അങ്ങോട്ട് അദ്ദേഹത്തിന് പ്രവേശനം ഉണ്ടായിരുന്നില്ല. മാത്രവുമല്ല, സുരക്ഷാപരിശോധനകളും ഉണ്ടായിരുന്നു. ഇതെല്ലാം കൂടി അദ്ദേഹത്തെ വളരെ മോശം അവസ്ഥയിലെത്തിച്ചു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/CC0nqEHft0QD7BKpJdBUGY
അങ്ങനെയാണ് അദ്ദേഹം ഒരു ഫ്‌ലൈറ്റ് ടിക്കറ്റ് എടുക്കാന്‍ തീരുമാനിക്കുന്നത്. അതാകുമ്പോള്‍ അദ്ദേഹത്തിന് ലഗേജുകള്‍ വച്ചിരിക്കുന്ന ഇടങ്ങളിലേക്ക് പോകാന്‍ കഴിയുമായിരുന്നു. അങ്ങനെ വെബ്‌സൈറ്റില്‍ കയറി ഏറ്റവും വില കുറഞ്ഞ ടിക്കറ്റ് എടുത്തു. സ്‌കോട്ട്‌ലന്‍ഡിലെ ഗ്ലാസ്‌ഗോയിലേക്കുള്ള ടിക്കറ്റായിരുന്നു അത്.
ആ ബാഗ് വച്ചിരിക്കുന്ന സ്ഥലത്ത് ആയിരക്കണക്കിന് ബാഗുകളുണ്ടായിരുന്നു. അതില്‍ ജൂണ്‍ രണ്ട് മുതലുള്ള ബാഗ് വരെ ഉണ്ടായിരുന്നു. അക്കൂട്ടത്തില്‍ അദ്ദേഹത്തിന്റെ ബാഗും ഉണ്ടായിരുന്നു. സ്വന്തം ബാഗ് കിട്ടിയ ഉടനെ അദ്ദേഹം അതുമായി തിരികെ പോന്നു. ബാഗ് തിരികെ കിട്ടാന്‍ ഈ അയര്‍ലണ്ടുകാരന്‍ നടത്തിയത് അതിശയിപ്പിക്കുന്ന പ്രവൃത്തി തന്നെയാണ്.

info

മങ്കിപോക്സ് രോഗം സൗദി അറേബ്യയിൽ ആദ്യമായി റിപ്പോർട്ട് ചെയ്തു

Comments (0)

Leave a Reply

Your email address will not be published.