air india express flight
Posted By Editor Posted On

air india express flight: ദുബായിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യാ എക്പ്രസില്‍ നിന്ന് കരിഞ്ഞ മണം; അടിയന്തരമായി മസ്‌ക്കറ്റിലിറക്കി

കോഴിക്കോട്: വിമാനത്തിലുണ്ടായ കരിഞ്ഞ മണത്തെ തുടര്‍ന്ന് എയര്‍ ഇന്ത്യാ എക്പ്രസ് വിമാനം (air india express flight) മസ്‌ക്കറ്റില്‍ ഇറക്കി. കരിപ്പൂരില്‍ നിന്ന് ദുബായിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യാ എക്പ്രസ് വിമാനമാണ് പരിശോധനയ്ക്കായി മസ്‌ക്കറ്റിലിറക്കിയത്. എയര്‍ഇന്ത്യ എക്‌സ്പ്രസ് IX-355 വിമാനത്തിന്റെ ഉള്ളിലാണ് ഗന്ധമുയര്‍ന്നത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/CC0nqEHft0QD7BKpJdBUGY
ഫോര്‍വേഡ് ഗ്യാലിയില്‍ നിന്ന് കത്തിയ ഗന്ധം വന്നതിനെ തുടര്‍ന്നാണിതെന്ന് ഡിജിസിഎ പറഞ്ഞു. എന്‍ജിനില്‍ നിന്നോ എപിയുവില്‍ നിന്നോ പുക ഉയരുന്നതായി കണ്ടെത്തിയിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. വിമാനത്തിനുള്ളിലെ മൈക്രോവേവ് അവനില് നിന്നാണ് ഗന്ധം ഉണ്ടായതെന്നും വിമാനം സുരക്ഷാപരിശോധനയ്ക്കായിട്ടാണ് മസ്‌ക്കറ്റില്‍ ഇറക്കിയതെന്നും എയര്‍ ഇന്ത്യ കോര്‍പ്പറേറ്റ് കമ്മ്യൂണിക്കേഷന്‍സ് മാനേജര്‍ പ്രഗീഷ് പറഞ്ഞു. ഇന്ധനത്തിന്റെയോ ഓയിലിന്റെ ഗന്ധമല്ല ഉണ്ടായതെന്നും അധികൃതര്‍ അറിയിച്ചിരുന്നു.
മസ്‌ക്കറ്റ് വിമാനത്താവളത്തില്‍ (muscat airport) വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്ത ശേഷം എഞ്ചിനീയര്‍മാര്‍ പരിശോധന നടത്തി. വിമാനം തുടര്‍ന്ന് മസ്‌ക്കറ്റില്‍ നിന്ന് ദുബായിലേക്ക് പോയി. ഇതേ വിമാനം ഇന്ന് രാവിലെ ദുബായില്‍ നിന്ന് കോഴിക്കോട് എത്തിയെന്നും എയര്‍ ഇന്ത്യ അറിയിച്ചു. ഇന്ന് രണ്ടാമത്തെ ഇന്ത്യന്‍ വിമാനമാണ് സാങ്കേതിക തകരാറിനെ തുടര്‍ന്ന് വഴിതിരിച്ചുവിടുന്നത്.

info

മങ്കിപോക്സ് രോഗം സൗദി അറേബ്യയിൽ ആദ്യമായി റിപ്പോർട്ട് ചെയ്തു

Comments (0)

Leave a Reply

Your email address will not be published.