weather in dubai
Posted By Editor Editor Posted On

weather in dubai ദുബായിൽമണൽക്കാറ്റ് , യുഎഇയുടെ മറ്റ് ഭാഗങ്ങളിൽ മഴപെയ്തു വീഡിയോ കാണാം

ദുബായ് : യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ഇന്ന് കനത്ത മഴയും മണൽകാറ്റും അനുഭവപ്പെട്ടു.കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് പ്രാദേശിക കാലാവസ്ഥാ വകുപ്പ് (എൻസിഎംഎസ്) നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.എക്‌സ്‌പോ സ്ട്രീറ്റിന് സമീപം weather in dubai ദുബായുടെ തെക്ക് ഭാഗത്ത് ശക്തമായ കാറ്റ് വീശിയടിച്ചു. എമിറേറ്റിന്റെ മറ്റു ഭാഗങ്ങളിലും പൊടിപടലങ്ങൾ നിറഞ്ഞു.ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മഴ പെയ്യുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

അൽ ദഫ്ര, അൽ ഐൻ തുടങ്ങിയ രാജ്യത്തിന്റെ പല ഭാഗങ്ങളിലും മഴ പെയ്തു. അബുദാബിയുടെ ചില ഭാഗങ്ങളിലും ദുബായിലെ അൽ ഖുദ്ര തടാക പ്രദേശത്തും മിതമായതോതിൽ മഴ പെയ്തു. ഇടിമിന്നലിന് സാധ്യതയുള്ളതിനാൽ രാജ്യത്തിന്റെ കിഴക്കൻ, വടക്കൻ മേഖലകളിൽ ജാഗ്രത പാലിക്കണമെന്ന് അതോറിറ്റി അഭ്യർത്ഥിച്ചു.

Comments (0)

Leave a Reply

Your email address will not be published.