neet centres in uae
Posted By Editor Posted On

neet centres in uae: നീറ്റ് പരീക്ഷ ഇത്തവണ യുഎഇയിലെ മൂന്നു കേന്ദ്രങ്ങളില്‍; പരീക്ഷാര്‍ഥികള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

ദുബായ്: നീറ്റ് പരീക്ഷ (നാഷനല്‍ എലിജിബിലിറ്റി എന്‍ട്രന്‍സ് ടെസ്റ്റ്- യുജി) ഇത്തവണത്തെ യുഎഇയിലെ മൂന്നു കേന്ദ്രങ്ങളില്‍ (neet centres in uae). എംബിബിഎസ്, ബിഡിഎസ് പ്രവേശനത്തിനുള്ള ഇപ്രാവശ്യത്തെ നീറ്റ് (നാഷനല്‍ എലിജിബിലിറ്റി എന്‍ട്രന്‍സ് ടെസ്റ്റ്- യുജി) National Eligibility Entrance Test- UG 2022 പരീക്ഷ യുഎഇയിലെ മൂന്നു കേന്ദ്രങ്ങളില്‍ നടത്തുമെന്നു നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ടിഎ) ഇന്ത്യ പ്രഖ്യാപിച്ചതായി ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു. അബുദാബി ഇന്ത്യന്‍ സ്‌കൂള്‍, ദുബായ് ഇന്ത്യന്‍ ഹൈസ്‌കൂള്‍, ഷാര്‍ജ ഇന്ത്യ ഇന്റര്‍നാഷനല്‍ സ്‌കൂള്‍ എന്നിവയാണു കേന്ദ്രങ്ങള്‍. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/CC0nqEHft0QD7BKpJdBUGY
ഈ മാസം 17 (ഞായര്‍) ഉച്ചയ്ക്ക് യുഎഇ സമയം 12.30 മുതല്‍ 3.50 വരെ പെന്‍ ആന്‍ഡ് പേപ്പര്‍ മോഡിലാണ് പരീക്ഷ. 3 മണിക്കൂറും 20 മിനിറ്റും ആയിരിക്കും പരീക്ഷയുടെ ദൈര്‍ഘ്യം. പരീക്ഷാ കേന്ദ്രങ്ങളില്‍ വിദ്യാര്‍ഥികളുടെ റിപ്പോര്‍ട്ടിങ് സമയം രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് 12.00 വരെ ആയിരിക്കും. വിദ്യാര്‍ഥികള്‍ക്കു പരീക്ഷാ കേന്ദ്രത്തിലേക്കുള്ള അവസാന പ്രവേശനം ഉച്ചയ്ക്ക് 12 വരെയും. പരീക്ഷയുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങള്‍ക്കും കാലാകാലങ്ങളില്‍ ഭേദഗതി വരുത്തിയ വിവരങ്ങള്‍ക്കും എന്‍ടിഎ വെബ്‌സൈറ്റ് സന്ദര്‍ശിക്കണമെന്ന് അഭ്യര്‍ഥിച്ചു: http://neet.nta.nic.in.-എന്‍ടിഎ വെബ്‌സൈറ്റ് (NTA website)
പരീക്ഷാര്‍ഥികള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക
ഹാന്‍ഡ് സാനിറ്റൈസറും സുതാര്യമായ വാട്ടര്‍ ബോട്ടിലും കൊണ്ടുപോകാന്‍ അനുവാദമുണ്ട്.
എല്ലാ പരീക്ഷാര്‍ഥികളും പ്രാദേശിക ആരോഗ്യ അധികാരികളുടെ ആരോഗ്യ-സുരക്ഷാ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ശ്രദ്ധാപൂര്‍വം പാലിക്കണം.
പരീക്ഷാര്‍ഥികള്‍ അവരുടെ അഡ്മിറ്റ് കാര്‍ഡുകള്‍ ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റ് കോപ്പിയുമായാണ് വരേണ്ടത്.
അഡ്മിറ്റ് കാര്‍ഡില്‍ സൂചിപ്പിച്ചിരിക്കുന്ന എല്ലാ സാമൂഹിക അകല മാര്‍ഗനിര്‍ദ്ദേശങ്ങളും പരീക്ഷാ ഹാളില്‍ പാലിക്കണം.
മെഡിക്കല്‍ ടീമും നഴ്‌സുമാരും ഡ്യൂട്ടിയിലുണ്ടാകും
താപനില പരിശോധിക്കാന്‍ ജീവനക്കാരെ വിന്യസിക്കും.
പരീക്ഷാര്‍ഥികളെ പരിശോധിക്കാന്‍ മെറ്റല്‍ ഡിറ്റക്ടറുകള്‍ സിസിടിവി ക്യാമറകള്‍ ഉപയോഗിക്കും.

പരിശോധനയ്ക്കും റഫറന്‍സ് റെക്കോര്‍ഡുകള്‍ക്കുമായി എല്ലാ പരീക്ഷാര്‍ഥികളെയും വീഡിയോയില്‍ പകര്‍ത്തും.
വിദ്യാര്‍ഥികള്‍ക്കു വിശ്രമവും പരിഭ്രാന്തി ഉണ്ടായാല്‍ അവര്‍ക്കു മതിയായ സഹായം നല്‍കുന്നതിനും യോഗ്യതയുള്ള പരിചയസമ്പന്നരായ കൗണ്‍സിലര്‍മാര്‍ ക്യാംപസില്‍ ഉണ്ടായിരിക്കും. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/CC0nqEHft0QD7BKpJdBUGY
യുഎഇയില്‍ ആദ്യമായി നീറ്റ് പരീക്ഷ നടന്ന കഴിഞ്ഞ വര്‍ഷം ദുബായ് ഇന്ത്യന്‍ ഹൈസ്‌കൂള്‍ മാത്രമായിരുന്നു കേന്ദ്രം. ആ വര്‍ഷം നൂറുകണക്കിന് പേര്‍ പരീക്ഷയെഴുതി. എന്നാല്‍ ഈ വര്‍ഷം 1,872,000 വിദ്യാര്‍ഥികള്‍ നീറ്റ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ 10,64,000-ലേറെ പേര്‍ പെണ്‍കുട്ടികളും 8,07,000 പേര്‍ ആണ്‍കുട്ടികളുമാണ്. സമീപ വര്‍ഷങ്ങളില്‍ ഇതാദ്യമായാണു മെഡിക്കല്‍ പ്രവേശനത്തില്‍ പെണ്‍കുട്ടികളുടെ എണ്ണം 1,00,000 കടക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ ഹൈസ്‌കൂള്‍ പരീക്ഷാകേന്ദ്രത്തില്‍ പെണ്‍കുട്ടികളുടെ എണ്ണം ആണ്‍കുട്ടികളുടേതിനേക്കാള്‍ 40 ശതമാനം കൂടുതലായിരുന്നു. ഗള്‍ഫ് രാജ്യങ്ങളില്‍ (gulf countries) നിന്നുള്ള ഒട്ടേറെ പേര്‍ ഇവിടെയെത്തിയിരുന്നു.

info

Comments (0)

Leave a Reply

Your email address will not be published.