mofaic uae
Posted By Editor Posted On

mofaic uae: ഇറാനുമായി നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കാന്‍ ഒരുങ്ങി യുഎഇ

ഇറാനുമായി നയതന്ത്ര ബന്ധംപുനഃസ്ഥാപിക്കുമെന്ന് യുഎഇ അറിയിച്ചു. ഇറാനുമായി ഏറ്റുമുട്ടലിന് യുഎഇ ആഗ്രഹിക്കുന്നില്ല. ഇറാന്റെ നയങ്ങളില്‍ എതിര്‍പ്പുണ്ടെങ്കിലും അതിനു നയതന്ത്ര തലത്തില്‍ പരിഹാരം കാണാനാണ് ആഗ്രഹിക്കുന്നത്. ഇറാനെതിരായ മധ്യപൂര്‍വ രാജ്യങ്ങളുടെ സഖ്യം രാജ്യം ആഗ്രഹിക്കുന്നില്ല. ‘മധ്യപൂര്‍വ നാറ്റോ സഖ്യം’ ചിലരുടെ ആശയം മാത്രമാണെന്നും ഏറ്റുമുട്ടല്‍ യുഎഇയുടെ നയമല്ലെന്നും നയതന്ത്ര ഉപദേഷ്ടാവ് അന്‍വര്‍ ഗാര്‍ഗഷ് പറഞ്ഞു. ടെഹ്‌റാനിലേക്ക് നയതന്ത്ര പ്രതിനിധിയെ അയയ്ക്കുമെന്നു പ്രസിഡന്റിന്റെ ഉപദേഷ്ടാവ് (mofaic uae) വ്യക്തമാക്കി. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/CC0nqEHft0QD7BKpJdBUGY
പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്റെ ഫ്രാന്‍സ് സന്ദര്‍ശനത്തിനു മുന്നോടിയായാണ് ഉപദേഷ്ടാവ് മാധ്യമങ്ങളോടു പ്രതികരിച്ചത്. ഇറാന്റെ പ്രാദേശിക രാഷ്ട്രീയ വിഷയങ്ങള്‍ (Local political issues) ഗൗരവമായി കാണും. യുഎഇക്ക് സുസ്ഥിര എണ്ണ വിപണിയുണ്ടാകണം എന്ന കാര്യത്തില്‍ തര്‍ക്കമില്ല. സൗദി- യുഎസ് ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ ഉണ്ടാകുന്ന കരാറിനെ പിന്തുണയ്ക്കുമെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇറാനെതിരെ ഏറ്റുമുട്ടല്‍ നയമായി സ്വീകരിക്കുന്ന ഒരു രാജ്യവുമായും യുഎഇ സഖ്യമുണ്ടാക്കില്ലെന്നും നയതന്ത്ര ഉപദേഷ്ടാവ് കൂട്ടിച്ചേര്‍ത്തു.

info

മങ്കിപോക്സ് രോഗം സൗദി അറേബ്യയിൽ ആദ്യമായി റിപ്പോർട്ട് ചെയ്തു

Comments (0)

Leave a Reply

Your email address will not be published.