mahzooz draw winner
Posted By Editor Editor Posted On

mahzooz draw winner വിവാഹത്തിനൊപ്പം പ്രവാസിയായ യുവാവിനെ തേടിയെത്തി മഹ്‌സൂസിന്റെ വൻതുകയുടെ ഭാഗ്യദേവത

ദുബായ് : ഇന്നലെ ദുബായിൽ വിവാഹിതനായ ബ്രിട്ടീഷ് യുവാവിനു മഹ്‌സൂസ് നറുക്കെടുപ്പിൽ ( mahzooz draw winner ) 22 കോടിയോളം രൂപ(ഒരു കോടി ദിർഹം) സമ്മാനം ലഭിച്ചു. കഴിഞ്ഞ നാലു വർഷത്തോളമായി ദുബായിലെ ജിംനേഷ്യത്തിൽ മാനേജരായി ജോലി ചെയ്യുന്ന ലണ്ടൻ സ്വദേശി റീസി(26)നാണ് തുക ലഭിച്ചത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/CC0nqEHft0QD7BKpJdBUGY ദീർഘകാലത്തെ പ്രണയത്തിനൊടുവിലാണ് തന്റെ നാട്ടുകാരിയെ റീസ് ഇന്നലെ സ്വന്തമാക്കിയത്. സമ്മാനം ലഭിച്ചതായി മെയിൽ വന്നപ്പോൾ അമ്പരന്ന് കുറച്ചു സമയം ഇരുന്നുപോയെന്നും പിന്നെ ഭാര്യയുടെ അടുത്തേക്ക് ഓടിപ്പോയെന്നും അവൾ അതറിഞ്ഞു പൊട്ടിക്കരഞ്ഞുവെന്നും എല്ലാം ഒരു സ്വപ്നം പോലെ തോന്നുവെന്നും റീസി പറഞ്ഞു.

ഭാവി ജീവിതം എങ്ങനെയായിരിക്കണമെന്നും തുക എങ്ങനെ ചിലവാക്കണമെന്നും ഒരു സാമ്പത്തിക ഉപദേഷ്ടാവിന്റെ സഹായത്തോടെ തീരുമാനിക്കും. ദുബായിലും യുണൈറ്റഡ് കിങ്ഡത്തിലും(യുകെ) പ്രോപ്പർട്ടി വാങ്ങാൻ ആഗ്രഹിക്കുന്നുവെന്നും ഭാര്യയ്ക്ക് ഒരു കാർ സമ്മാനിക്കുകയും ചെയ്യുമെന്നും ജോലി ഒരിക്കലും കളയുകയില്ലെന്നും അദ്ദേഹം പറഞ്ഞു.

മഹ്സൂസിലെ ഇതുവരെയുള്ള വിജയികളിൽ ഏറ്റവും ചെറുപ്പക്കാരനാണ് റീസ് എന്നു മഹ്സൂസ് നടത്തുന്ന ഇ ഇവിങ്സ് സിഇഒ ഫാരിദ് സാംജി പറഞ്ഞു. ഇതോടൊപ്പം, മൂന്ന് ഇന്ത്യക്കാർ ഉൾപ്പെടെ 6 പ്രവാസികൾ കൂടി 10 ദശലക്ഷം ദിർഹം സമ്മാനം നേടി. ഫിലിപ്പിനോ, തുർക്കിഷ് പൗരന്മാരാണു മറ്റു രണ്ടുപേർ. 50 ദശലക്ഷം ദിർഹം സമ്മാനം നേടിയ പാക്കിസ്ഥാൻ സ്വദേശി ജുനൈദ് റാണയാണ് മഹ്സൂസിന്റെ ഇതുവരെയുള്ള ഏറ്റവും വലിയ ഭാഗ്യവാൻ.

കഴിഞ്ഞയാഴ്ചത്തെ നറുക്കെടുപ്പിൽ ദുബായിൽ ഐടി എൻജിനീയറായ പത്തനംതിട്ട സ്വദേശി അനീഷിന് 21.5 കോടി രൂപ സമ്മാനം ലഭിച്ചിരുന്നു.

Attestation Services For Uae യു.എ.ഇ: അറ്റസ്റ്റേഷൻ ഇനി മുതൽ ഓൺലൈനിൽ വിശദാംശങ്ങൾ ഇപ്രകാരം

Comments (0)

Leave a Reply

Your email address will not be published.