gulf cooperation council countries
Posted By Editor Posted On

gulf cooperation council countries : അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ജിദ്ദയില്‍; ഭരണാധികാരികളുമായി കൂടിക്കാഴ്ച നടത്തും

യുഎസ് പ്രസിഡന്റ് (US president) ജോ ബൈഡന്‍ ജിദ്ദയിലെത്തി. ഇന്നലെ വൈകിട്ടോടെയാണ് അദ്ദേഹം ജിദ്ദയിലെ കിങ് അബ്ദുല്‍ അസീസ് വിമാനത്താവളത്തില്‍ എത്തിയത്. മക്ക ഗവര്‍ണര്‍ ഖാലിദ് അല്‍ ഫൈസല്‍ രാജകുമാരനും അമേരിക്കയിലെ സൗദി സ്ഥാനപതി റിമ ബിന്‍ത്ത് ബന്ദറും ചേര്‍ന്നു ബൈഡനെ സ്വീകരിച്ചു. ഇസ്രയേലില്‍ നിന്നുമാണ് അദ്ദേഹം ജിദ്ദയില്‍ എത്തിയത്. ജിദ്ദ അല്‍സലാം കൊട്ടാരത്തില്‍ ഭരണാധികാരി സല്‍മാന്‍ രാജാവുമായും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനുമായും ഇന്നു കൂടിക്കാഴ്ച നടത്തും. സല്‍മാന്‍ രാജാവ് വിളിച്ചുചേര്‍ത്ത അറബ് അമേരിക്കന്‍ ഉച്ചകോടിയില്‍(summit) അദ്ദേഹം നാളെ പങ്കെടുക്കും. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/CC0nqEHft0QD7BKpJdBUGY
ഉച്ചകോടിയില്‍ ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജിസിസി) gulf cooperation council countries രാജ്യങ്ങളുടെ നേതാക്കള്‍ ജോര്‍ദാന്‍ രാജാവ് അബ്ദുല്ല, ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സിസി, ഇറാഖ് പ്രധാനമന്ത്രി മുസ്തഫ അല്‍ കാദിമി എന്നിവരും പങ്കെടുക്കും. ഉച്ചകോടിക്കു മുന്‍പു ബൈഡന്‍ ഈ നേതാക്കളുമായും കൂടിക്കാഴ്ച നടത്തും.
സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ ക്ഷണപ്രകാരമാണു രണ്ടു ദിവസത്തെ ബൈഡന്റെ സന്ദര്‍ശനം. ഈ മേഖലയില്‍ ബൈഡന്‍ സന്ദര്‍ശിക്കുന്ന ആദ്യ അറബ് രാജ്യമാണു സൗദി അറേബ്യ. ചരിത്രപരമായ ഉഭയകക്ഷി ബന്ധങ്ങളും സൗദി അറേബ്യയും യുഎസും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തവും എല്ലാ മേഖലകളിലും കൂടുതല്‍ ശക്തിപ്പെടുത്തുകയാണു സൗദി സന്ദര്‍ശനം ലക്ഷ്യമിടുന്നത്.

info

Comments (0)

Leave a Reply

Your email address will not be published.