expatrie
Posted By Editor Posted On

expatrie: യുഎഇ: കുടുംബത്തെ നാട്ടിലേക്ക് യാത്രയാക്കി മടങ്ങവേ പ്രവാസി മലയാളി മരിച്ചു

ഫുജൈറ: കുടുംബത്തെ നാട്ടിലേക്ക് യാത്രയാക്കി മടങ്ങവേ പ്രവാസി (expatrie) മലയാളി മരിച്ചു. ആലപ്പുഴ സ്വദേശി ഷമീര്‍ മുഹമ്മദാണ് (47) മരിച്ചത്. ഖോര്‍ഫക്കാനിനടുത്ത ബിദിയയിലാണ് അന്ത്യം. കാറില്‍ മരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. കൂടെയുണ്ടായിരുന്ന കുടുംബത്തെ നാട്ടിലേക്ക് യാത്രയാക്കി മടങ്ങവേയാണ് മരണം സംഭവിച്ചതെന്ന് കരുതുന്നു. നാട്ടിലെത്തിയ കുടുംബം ബന്ധപ്പെട്ടിട്ട് മറുപടി ലഭിക്കാതായതോടെ പൊലീസ് സഹായം തേടുകയായിരുന്നു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/CC0nqEHft0QD7BKpJdBUGY തുടര്‍ന്ന് രണ്ട് ദിവസത്തിന് ശേഷമാണ് മരിച്ചതായി അറിയുന്നത്. മയ്യിത്ത് ദിബ്ബ ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍. ഭാര്യ: സിമി (ഖോര്‍ഫക്കാന്‍ ഈസ്റ്റ് കോസ്റ്റ് സ്‌കൂള്‍ അധ്യാപിക). മക്കള്‍: അഫ്താബ്, അല്‍ഫിയ.

info

മങ്കിപോക്സ് രോഗം സൗദി അറേബ്യയിൽ ആദ്യമായി റിപ്പോർട്ട് ചെയ്തു

Comments (0)

Leave a Reply

Your email address will not be published.