expatriates india
Posted By Editor Posted On

expatriates india : യുഎഇ: കെട്ടിടത്തില്‍ നിന്ന് വീണ് ഇന്ത്യന്‍ പ്രവാസിക്ക് ദാരുണാന്ത്യം

യുഎഇയില്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണ് ഇന്ത്യന്‍ പ്രവാസിക്ക് (indian expat) ദാരുണാന്ത്യം. ഇന്ത്യന്‍ പ്രവാസിയായ 46 വയസ്സുകാരനാണ് മരിച്ചത്. ഷാര്‍ജയിലെ അല്‍ താവൂന്‍ ഏരിയയില്‍ താമസസ്ഥലത്തെ പതിനൊന്നാം നിലയില്‍ നിന്നാണ് 46 കാരന്‍ വീണത്. വ്യാഴാഴ്ച രാത്രി 12:30 ഓടെയാണ് സംഭവം. മരിച്ചയാള്‍ മദ്യത്തിന് അടിമയായിരുന്നുവെന്നും മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങള്‍ അന്വേഷിക്കുകയാണെന്നും പോലീസ് അറിയിച്ചു. മൃതദേഹം ആദ്യം അല്‍ കുവൈത്തി ഹോസ്പിറ്റലിലേക്കും പിന്നീട് പോസ്റ്റുമോര്‍ട്ടത്തിനായി ഫോറന്‍സിക് സയന്‍സസ് ലബോറട്ടറിയിലേക്കും മാറ്റി. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/CC0nqEHft0QD7BKpJdBUGY
താന്‍ കെട്ടിടത്തില്‍നിന്ന് ചാടി ജീവനൊടുക്കുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നതായി ഭാര്യ പൊലീസിന് മൊഴി നല്‍കിയതായി റിപ്പോര്‍ട്ടുണ്ട്. കുടുംബക്കാര്‍ ഇക്കാര്യം പൊലീസില്‍ അറിയിച്ചു. പക്ഷേ, പൊലീസ് എത്തുന്നതിന് മുമ്പ് മരണം സംഭവിച്ചിരുന്നു. തന്നെയും മകളെയും തീവെച്ച് കൊല്ലുമെന്ന് പറഞ്ഞ് ഇയാള്‍ ഭീഷണിപ്പെടുത്തിയെന്ന് കാണിച്ച് ഭാര്യ മുമ്പ് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

info

Comments (0)

Leave a Reply

Your email address will not be published.