air arabia flight
Posted By Editor Posted On

air arabia flight: ഷാര്‍ജയില്‍ നിന്നുള്ള വിമാനം നെടുമ്പാശേരിയില്‍ അടിയന്തരമായി ഇറക്കി

നെടുമ്പാശ്ശേരി: ഷാര്‍ജയില്‍ നിന്നുള്ള വിമാനം നെടുമ്പാശേരിയില്‍ അടിയന്തരമായി ഇറക്കി. യന്ത്രത്തകരാറിനെ തുടര്‍ന്നാണ് വിമാന നിലത്തിറക്കിയത്. എയര്‍ അറേബ്യയുടെ വിമാനമാണ് (air arabia fight) രാത്രി 7.25ന് അടിയന്തിരമായി നിലത്തിറക്കിയത്. സാധാരണ നടപടിക്രമങ്ങള്‍ പാലിക്കാന്‍ കാത്തുനില്‍ക്കാതെ പ്രത്യേക അനുമതി തേടിയാണ് വിമാനം ഇറക്കുകയായിരുന്നു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/CC0nqEHft0QD7BKpJdBUGY
നെടുമ്പാശ്ശേരിയിലേക്ക് പറക്കുന്നതിനിടയില്‍ തകരാര്‍ പൈലറ്റിന് ബോധ്യപ്പെട്ടു. ഹൈഡ്രോളിക് തകരാറിനെ(Hydraulic failure) തുടര്‍ന്നാണ് വിമാനം അടിയന്തരമായി ഇറക്കിയത്. വിമാനം റണ്‍വേയില്‍ നിന്നും മാറ്റി. 222 യാത്രക്കാരെയും ഏഴ് വിമാന ജീവനക്കാരെയും സുരക്ഷിതമായി മാറ്റിയിട്ടുണ്ട്.

info

Comments (0)

Leave a Reply

Your email address will not be published.