gaca saudi
Posted By Editor Editor Posted On

gaca saudiഅന്താരാഷ്ട്ര വ്യോമ ഗതാഗതത്തിന് വഴിയൊരുക്കി സൗദി അറേബ്യ, പിറക്കുന്നത് പുതു ചരിത്രം

റിയാദ്: അന്താരാഷ്ട്ര ഗതാഗതത്തിന് വഴിയൊരുക്കി മുഴുവൻ വ്യോമ പാതയും തുറന്നുകൊടുത്ത് സൗദി അറേബ്യാ. സിവിൽ ഏവിയേഷൻ ജനറൽ അതോറിറ്റി (gaca saudi)യുടെ തീരുമാനപ്രകാരം വെള്ളിയാഴ്ച മുതലാണ് വ്യോമ പാത തുറന്നുകൊടുത്തത്.വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/CC0nqEHft0QD7BKpJdBUGYമുമ്പ് വ്യോമ പാത വിട്ടുനൽകാത്ത രാജ്യങ്ങളുടെ വിമാനങ്ങൾക്കും ‘ഗാക’യുടെ നിർദ്ദേശപ്രകാരം സൗദി അറേബ്യക്ക് മുകളിലൂടെ സഞ്ചരിക്കാൻ സാധിക്കും.മൂന്ന് വൻകരകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ആഗോള ഹബ്ബാക്കി സൗദി അറേബ്യയെ മാറ്റുക എന്ന ലക്ഷ്യം സാക്ഷാത്കരിക്കാനാണ് ഈ നീക്കമെന്ന് ‘ഗാക’ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു

ഇതോടെ തടസമില്ലാത്ത വ്യോമയാന ബന്ധമാണ് സാധ്യാമായത്. ഒരുതരത്തിലും അന്താരാഷ്ട്ര വ്യോമയാനം നടത്തുന്ന യാത്രാ വിമാനങ്ങൾ തമ്മിൽ വിവേചനം പാടില്ലെന്ന് ഗാക അധികൃതർ വ്യക്തമാക്കി.

info

Comments (0)

Leave a Reply

Your email address will not be published.