uae central bank exchange rate
Posted By Editor Editor Posted On

1usd to inr രൂപയ്ക്കു വീണ്ടും തിരിച്ചടി: നേട്ടം ഉപയോഗപ്പെടുത്താന്‍ പ്രവാസികളുടെ തിരക്ക്

ദുബായ്: ദിർഹവുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യന്‍ രൂപ 1usd to inr എക്കാലത്തെയും താഴ്ന്ന നിരക്കിലേക്ക് കൂപ്പ് കുത്തി. 8 പൈസയുടെ തകർച്ചയോടെ ഒരു ദിർഹത്തിന്റെ വില 21.74 എന്ന സർവകാല റെക്കോർഡിലെത്തി. 21.66 ആയിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ വിനിമയ നിരക്ക്. ഇന്ത്യൻ രൂപയുടെ മൂല്യം ഇടിഞ്ഞതോടെ നാട്ടിലേക്ക് പണം അയക്കാൻ പ്രവാസികളുടെ വൻ തിരക്കാണ് കണ്ടുവരുന്നത്.പല പ്രവാസികളും കടം വാങ്ങിയാണ് നാട്ടിലേക്ക് പണം അയയ്ക്കുന്നത്. എന്നാൽ കടം വാങ്ങുന്നതോടെ പിന്നീട് സാമ്പത്തിക ബാധ്യതയിലേക്ക് പ്രവാസികൾ പോകുമെന്നാണ് കരുതുന്നത്. ഇപ്പോൾ സാമ്പത്തിക നേട്ടമായി കടമെടുക്കുന്ന പണത്തിന് 5 – 7 ശതമാനം പലിശ കൊടുക്കേണ്ടിവരും. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/CC0nqEHft0QD7BKpJdBUGY

നിലവിലെ ശമ്പളത്തിന്റെ അടിസ്ഥാനത്തിൽ ലഭിക്കുന്ന വായ്പ തിരിച്ചടയ്ക്കും വരെ ജോലി ഉണ്ടാവണമെന്നില്ല. ജോലി നഷ്ടപ്പെടുന്ന സാഹചര്യത്തിൽ എടുത്ത പണം അത്രയും തിരികെ അടയ്ക്കേണ്ടി വരും. പലരും കടം വാങ്ങി സ്ഥലം വാങ്ങുകയും വീട് വയ്ക്കുകയും ചെയ്യാം . നാളെ എന്തെങ്കിലും തിരിച്ചടി വിപണിയിൽ നേരിട്ടാൽ വീടിനു മുടക്കിയ പണം തിരികെ ലഭിക്കില്ല. സ്ഥലം വാങ്ങിക്കുന്നവർക്കും ഇതേ ഗതി ഉണ്ടായേക്കാം. എല്ലായിപ്പോഴും പ്രതിസന്ധികൾ നേരിടേണ്ടി വരിക മാസശമ്പളം മാത്രം ആശ്രയിച്ചു കഴിയുന്ന പ്രവാസികളാകും.

ദിർഹത്തിന്റെ മൂല്യം വർധിക്കും എന്നു കരുതി സ്വരുക്കൂട്ടി വച്ചിരിക്കുന്ന പണം നാട്ടിലേക്ക് അയയ്ക്കാൻ പറ്റിയ സമയമാണിത്. ക്രെഡിറ്റ് കാർഡ് വഴിയും ബാങ്കുകൾ വഴിയും 50000 – 100000 ദിർഹം വരെ കടം എടുത്തു നാട്ടിലേക്ക് അയയ്ക്കുന്നവരുണ്ട്. ഇക്കാര്യത്തിൽ ജാഗ്രത വേണം.

മങ്കിപോക്സ് രോഗം സൗദി അറേബ്യയിൽ ആദ്യമായി റിപ്പോർട്ട് ചെയ്തു

Comments (0)

Leave a Reply

Your email address will not be published.