monkeypox news
Posted By Editor Editor Posted On

monkeypox news: കേരളത്തിൽ മങ്കി പോക്സ് സ്ഥിരീകരിച്ചു; റിപ്പോർട്ട് ചെയ്തത് ഇന്ത്യയിലെ ആദ്യത്തെ കേസ്

തിരുവനന്തപുരം: കേരളത്തിൽ ആദ്യമായി മങ്കി പോക്സ് സ്ഥിരീകരിച്ചു.രോ​ഗം സ്ഥിരീകരിച്ചയാൾ നാല് ദിവസം മുൻപാണ് യുഎഇയിൽ നിന്നും കേരളത്തിൽ എത്തിയത് വിദേശത്ത് നിന്ന് എത്തിയ ആൾക്കാണ് രോ​ഗം സ്ഥിരീകരിച്ചത്. ഇന്ത്യയിൽ ഇതാദ്യമായാണ് രോ​ഗം സ്ഥിരീകരിക്കുന്നത്. ഇയാൾക്ക് മങ്കി പോക്സ് ലക്ഷണങ്ങൾ കണ്ടതോടെ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. രോ​ഗം ബാധിച്ചയാൾ നിലവിൽ ഐസൊലേഷനിലാണ്. പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ സാമ്പിൾ പരിശേധിച്ചതിന്റെ ഫലം വന്നതോടെയാണ് കേരളത്തിൽ രോ​ഗം സ്ഥിരീകരിച്ചത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/CC0nqEHft0QD7BKpJdBUGY

Comments (0)

Leave a Reply

Your email address will not be published.