Posted By Editor Posted On

ഇന്ത്യയിലെ ഫുഡ് പാര്‍ക്കുകള്‍ക്കായി 2 ബില്യണ്‍ ഡോളര്‍ നിക്ഷേപം പ്രഖ്യാപിച്ച് യുഎഇ

ദക്ഷിണേഷ്യയിലെയും മിഡില്‍ ഈസ്റ്റിലെയും ഭക്ഷ്യ അരക്ഷിതാവസ്ഥ പരിഹരിക്കുന്നതിനായി ഇന്ത്യയില്‍ ”ഫുഡ് പാര്‍ക്കുകള്‍” വികസിപ്പിക്കാന്‍ സഹായിക്കുന്നതിന് യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് 2 ബില്യണ്‍ ഡോളര്‍ വാഗ്ദാനം ചെയ്തു. ഏറ്റവും പുതിയ കാലാവസ്ഥാ സാങ്കേതികവിദ്യ ഉപയോഗിച്ച് കര്‍ഷകരെയും പ്രോസസ്സര്‍മാരെയും റീട്ടെയിലര്‍മാരെയും ഒരുമിച്ച് കൊണ്ടുവരിക, മാലിന്യം കുറയ്ക്കുക, ജലം സംരക്ഷിക്കുക, വിളവ് പരമാവധി വര്‍ദ്ധിപ്പിക്കുക എന്നിവയാണ് ആശയം. യുഎഇ, ഇന്ത്യ, അമേരിക്ക, ഇസ്രായേല്‍ എന്നി നാല് രാജ്യങ്ങളും ഇന്ത്യയില്‍ പുനരുപയോഗ ഊര്‍ജ പദ്ധതികള്‍ മുന്നോട്ട് കൊണ്ടുപോകുമെന്ന് പസ്താവനയില്‍ പറഞ്ഞു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/CC0nqEHft0QD7BKpJdBUGY
യുദ്ധം മൂലമുണ്ടായ ആഗോള ഭക്ഷ്യക്ഷാമത്തെക്കുറിച്ചുള്ള ആശങ്കകള്‍ക്കിടയില്‍ ഭക്ഷ്യ സുരക്ഷയിലും ശുദ്ധമായ ഊര്‍ജത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ യു.എ.ഇ, ഇസ്രായേല്‍, ഇന്ത്യന്‍ നേതാക്കളുമായി യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ നടത്തിയ വെര്‍ച്വല്‍ ഉച്ചകോടിക്ക് മുന്നോടിയായാണ് പ്രഖ്യാപനം. പ്രതിസന്ധി രാജ്യങ്ങളുടെ കയറ്റുമതിയെ തടസ്സപ്പെടുത്തി, ലോക ഭക്ഷ്യവില റെക്കോര്‍ഡ് തലത്തിലേക്ക് തള്ളിവിടുകയും വികസ്വര രാജ്യങ്ങളില്‍ പ്രതിഷേധത്തിന് കാരണമാവുകയും ചെയ്തു. യുദ്ധ പ്രതിസന്ധിയും കാലാവസ്ഥാ വ്യതിയാനവും പട്ടിണിയും കൂട്ട കുടിയേറ്റവും ലോകത്തെ അഭൂതപൂര്‍വമായ തലത്തിലേക്ക് തള്ളിവിടുമെന്ന് യുഎന്‍ ഏജന്‍സികള്‍ ഈ മാസം മുന്നറിയിപ്പ് നല്‍കിയിരുന്നു.

Comments (0)

Leave a Reply

Your email address will not be published.