Posted By Editor Posted On

യുഎഇയില്‍ ബാരല്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ പ്രവാസിക്ക് ദാരുണാന്ത്യം

ഷാര്‍ജ: യുഎഇയില്‍ ബാരല്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ പ്രവാസിക്ക് ദാരുണാന്ത്യം. ഷാര്‍ജയില്‍ നടന്ന അപകടത്തില്‍ നേപ്പാള്‍ സ്വദേശിയാണ് മരണപ്പെട്ടത്. എമിറേറ്റിലെ അല്‍ സജ്ജ ഏരിയയില്‍ ചൊവ്വാഴ്ചയാണ് അപകടമുണ്ടായത്. 34കാരനായ തൊഴിലാളിയാണ് മരിച്ചത്. സംഭവത്തെക്കുറിച്ച് വിവരം ലഭിച്ച ഉടന്‍ പട്രോള്‍ ആന്‍ഡ് നാഷണല്‍ ആംബുലന്‍സ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. രക്ഷാപ്രവര്‍ത്തക സംഘം തൊഴിലാളിയെ രക്ഷപ്പെടുത്താന്‍ പരമാവധി ശ്രമിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാനായില്ല. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/CC0nqEHft0QD7BKpJdBUGY
പൊട്ടിത്തെറിയുടെ ആഘാതത്തില്‍ തൊഴിലാളിയുടെ മുഖത്ത് ഗുരുതര പരിക്കേറ്റിരുന്നു. മൃതദേഹം ആശുപത്രിയിലേക്കും പിന്നീട് ഫോറന്‍സിക് ലബോറട്ടറിയിലേക്കും മാറ്റി. ഫോറന്‍സിക് റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ സ്ഫോടനത്തിന്റെ കാരണം വ്യക്തമാകൂ. സംഭവത്തില്‍ ഷാര്‍ജ പൊലീസ് അന്വേഷണം ആരംഭിച്ചു.

Comments (0)

Leave a Reply

Your email address will not be published.