Posted By Editor Posted On

യുഎഇ: വീഡിയോ വൈറലായി; ഷോപ്പിംഗ് മാളില്‍ വഴക്കിട്ട സംഘം പിടിയില്‍

റാസല്‍ഖൈമയിലെ ഷോപ്പിംഗ് മാളില്‍ വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്ന സംഘം അറസ്റ്റില്‍. ഒരു സംഘം ആളുകള്‍ പൊതുസ്ഥലത്ത് വഴക്കിടുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിനെ തുടര്‍ന്നാണ് റാസല്‍ഖൈമ പോലീസ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. സംഭവം ചിത്രീകരിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച ആളെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതികളെ തുടര്‍നടപടികള്‍ക്കായി റാസല്‍ഖൈമയിലെ പബ്ലിക് പ്രോസിക്യൂഷനു കൈമാറി. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/CC0nqEHft0QD7BKpJdBUGY
വഴക്കുണ്ടാക്കുകയോ വീഡിയോകള്‍ പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്തുകൊണ്ട് പൊതു സമാധാനം തകര്‍ക്കുന്നതിനെതിരെ നിവാസികള്‍ക്ക് ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്ന് റാസല്‍ഖൈമ പോലീസ് പറഞ്ഞു. അവ സ്വകാര്യതയുടെ ലംഘനമായും അപകീര്‍ത്തികരമായും പൊതു ധാര്‍മ്മികതയുടെ ലംഘനമായും കണക്കാക്കപ്പെടുന്നു.

Comments (0)

Leave a Reply

Your email address will not be published.