Posted By Editor Posted On

യുഎഇ: ഓടിക്കൊണ്ടിരുന്ന ട്രക്കിന് തീപിടിച്ചു

യുഎഇയില്‍ ഓടിക്കൊണ്ടിരിക്കുന്ന ട്രക്കിന് തീപിടിച്ചു. ബുധനാഴ്ച ഉച്ചകഴിഞ്ഞ് ദുബായിലാണ് സംഭവം നടന്നത്. ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ വച്ചാണ് ചരക്ക് കയറ്റിവന്ന ട്രക്കിന് തീപിടിച്ചത്. ഷാര്‍ജയിലേക്ക് ചരക്ക് കയറ്റി പോകുന്നകയായിരുന്ന ട്രക്കിന് പെട്ടെന്ന് തീപിടിക്കുകയായിരുന്നു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/CC0nqEHft0QD7BKpJdBUGY വിവരം അറിഞ്ഞ ഉടന്‍ തന്നെ ദുബായ് സിവില്‍ ഡിഫന്‍സും ദുബായ് പൊലീസ് സംഘവും സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. തീയണച്ചതിന് പിന്നാലെ റോഡ് ഗതാഗതത്തിനായി സൗകര്യമൊരുക്കി. തീപിടിത്തത്തിന് കാരണം വ്യക്തമല്ല.

Comments (0)

Leave a Reply

Your email address will not be published.