mofaic uae
Posted By Editor Posted On

ലോകത്ത് ഏറ്റവും കൂടുതല്‍ തൊഴിലവസരം യുഎഇയില്‍

ദുബായ്: ലോകത്ത് ഏറ്റവും കൂടുതല്‍ തൊഴിലവസരം യുഎഇയിലെന്ന് റിപ്പോര്‍ട്ട്. തൊഴില്‍ സാധ്യതകളുടെ കാര്യത്തില്‍ ലോകത്ത് ഇമാറാത്ത് ഒന്നാമാതാണെന്നും ‘ഇന്റര്‍നാഷന്‍സ് എക്‌സ്പാറ്റ് ഇന്‍സൈഡര്‍ 2022’ സര്‍വേയില്‍ പറയുന്നു. യു.എ.ഇയിലേക്ക് വരുന്നത് തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുമെന്ന് പ്രവാസികള്‍ വിശ്വസിക്കുന്നതായി അന്താരാഷ്ട്ര സര്‍വേ ചൂണ്ടിക്കാണിക്കുന്നു. അതോടൊപ്പം വിദേശികള്‍ക്ക് ജോലിചെയ്യാനും ജീവിക്കാനും യോജിച്ച ലോകത്തെ പത്തു നഗരങ്ങളുടെ പട്ടികയിലും യു.എ.ഇ ഉള്‍പ്പെട്ടു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/CC0nqEHft0QD7BKpJdBUGY
എക്സ്പാറ്റ് ഇന്‍സൈഡര്‍ ആഗോളതലത്തില്‍ നടത്തിയ സര്‍വേ ഫലമനുസരിച്ച് മെക്സികോ, ഇന്തോനേഷ്യ, തായ്വാന്‍, പോര്‍ചുഗല്‍, സ്പെയിന്‍, യു.എ.ഇ, വിയറ്റ്നാം, തായ്ലന്‍ഡ്, ആസ്ട്രേലിയ, സിംഗപ്പൂര്‍ എന്നിങ്ങനെയാണ് പ്രവാസികള്‍ക്ക് ഏറ്റവും മികച്ച ലക്ഷ്യസ്ഥാനങ്ങള്‍.
ജീവിത ഗുണനിലവാരം, സ്ഥിരതാമസമാക്കാനും ജോലി ചെയ്യാനുമുള്ള എളുപ്പം എന്നിവയാണ് യു.എ.ഇയുടെ മുന്നേറ്റത്തിന് കാരണമായതെന്ന് സര്‍വേയുടെ ഒമ്പതാമത്തെ എഡിഷന്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 52 രാജ്യങ്ങളുടെ പട്ടികയില്‍ ആറാം സ്ഥാനമാണ് രാജ്യം നേടിയിരിക്കുന്നത്. 12,000 പ്രവാസികളില്‍നിന്ന് അഭിപ്രായങ്ങള്‍ ശേഖരിച്ചാണ് സര്‍വേ പൂര്‍ത്തിയാക്കിയത്. 71 ശതമാനം പ്രവാസികളും യു.എ.ഇയിലെ തങ്ങളുടെ ജീവിതത്തില്‍ സന്തുഷ്ടരാണെന്ന് സര്‍വേയില്‍ പറയുന്നു.

പ്രാദേശിക ഭാഷ അറിയാതെ തന്നെ യു.എ.ഇയില്‍ ജീവിക്കാമെന്നത് 85ശതമാനത്തിനും സംതൃപ്തി നല്‍കുന്ന ഘടകമാണ്. ഇക്കാര്യത്തില്‍ ലോക ശരാശരി 51ശതമാനം മാത്രമാണ്. ഭരണപരമായ സംവിധാനങ്ങളും വിസ ലഭിക്കാനുള്ള എളുപ്പവും യു.എ.ഇയെ പ്രവാസികളുടെ ഇഷ്ടരാജ്യമാക്കുന്നു. സര്‍വേയില്‍ പങ്കെടുത്തവരില്‍ 83 ശതമാനവും വിസ ലഭിക്കുന്നത് എളുപ്പമാണെന്ന് വിലയിരുത്തി. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/CC0nqEHft0QD7BKpJdBUGY പ്രവാസികള്‍ ജോലിചെയ്യാന്‍ ആഗ്രഹിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് യു.എ.ഇയുള്ളത്. 87ശതമാനം പേരും രാജ്യത്ത് ലഭിക്കുന്ന ശമ്പളത്തിലും മറ്റു ആനുകൂല്യങ്ങളിലും സന്തുഷ്ടരാണ്. കൂടാതെ വീട്ടിലിരുന്ന് അതിവേഗ ഇന്റര്‍നെറ്റ് ഉപയോഗിക്കാനും പണമില്ലാതെ പേമെന്റ് നടത്താനുമുള്ള സംവിധാനവും രാജ്യത്തിന്റ് മികവായി സര്‍വേ ചൂണ്ടിക്കാട്ടുന്നു.

Comments (0)

Leave a Reply

Your email address will not be published.