Posted By Editor Posted On

ഗള്‍ഫില്‍ നിന്ന് നാട്ടിലേക്ക് മടങ്ങാന്‍ വിമാനം കാത്തിരുന്ന പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു

റിയാദ്: നാട്ടിലേക്ക് മടങ്ങാന്‍ എയര്‍പോര്‍ട്ടില്‍ വിമാനം കാത്തിരുന്ന പ്രവാസി ഹൃദയാഘാതം മൂലം മരിച്ചു. ഉത്തര്‍പ്രദേശ് സഹറന്‍പൂര്‍ സ്വദേശി മുഹ്തസിം അഹ്മദ് (48) ആണ് റിയാദില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള ഗോ എയര്‍ വിമാനത്തില്‍ നാട്ടിലേക്ക് പോകാന്‍ എമിഗ്രേഷന്‍ നടപടികളെല്ലാം പൂര്‍ത്തീകരിച്ച് വിമാനം കാത്തിരിക്കുമ്പോള്‍ എയര്‍പ്പോര്‍ട്ടില്‍ വെച്ച് മരിച്ചത്. റിയാദില്‍ ഹൗസ് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു.
പിതാവ്: പരേതനായ മുഹമ്മദ് ഷെഹീദ്. മാതാവ്: ഭൂരി. ഭാര്യ: മുഹ്സിന. മൃതദേഹം റിയാദ് നസീം മഖ്ബറയില്‍ ഖബറടക്കും. റിയാദ് കെ.എം.സി.സി മലപ്പുറം ജില്ല വെല്‍ഫെയര്‍ വിങ്ങാണ് മരണാനന്തര നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചത്. വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക. https://chat.whatsapp.com/JsWz4lorWilEoWoVcObLoK

Comments (0)

Leave a Reply

Your email address will not be published.