Posted By Editor Posted On

മൂന്നുദിന അവധി: പഠനനഷ്ടം നികത്താന്‍ നിര്‍ദേശങ്ങളുമായി വിദ്യാഭ്യാസ വകുപ്പ്

ഷാര്‍ജ: പഠനനഷ്ടം നികത്താന്‍ മൂന്നിന നിര്‍ദേശവുമായി ഷാര്‍ജ. ജനുവരി മുതല്‍ പ്രാബല്യത്തില്‍ വരുന്ന മൂന്നു ദിവസത്തെ വാരാന്ത്യ അവധി കണക്കിലെടുത്ത്, പഠന സമയത്തിലുണ്ടാകുന്ന നഷ്ടം നികത്താന്‍ മൂന്നിന നിര്‍ദേശവുമായി ഷാര്‍ജ വിദ്യാഭ്യാസ വകുപ്പ്. മൂന്നിലൊരു നിര്‍ദേശം നടപ്പാക്കി സ്‌കൂളുകള്‍ക്ക് സമയനഷ്ടം പരിഹരിക്കാവുന്നതാണെന്നാണ് അറിയിച്ചിരിക്കുന്നത്. നിര്‍ദേശങ്ങള്‍ ഇവയാണ്:
ദൈനംദിന സമയം വര്‍ധിപ്പിക്കുക
സ്വകാര്യ സ്‌കൂളുകള്‍ക്ക് പഠന സമയത്തിന്റെ ദൈര്‍ഘ്യം കൂട്ടാനും പഠന ഷെഡ്യൂളുകളും ക്ലാസ് ദൈര്‍ഘ്യവും അവര്‍ക്ക് അനുയോജ്യമെന്ന് തോന്നുന്ന രീതിയില്‍ പരിഷ്‌കരിക്കാവുന്നതുമാണ്. ഓരോ വിഷയത്തിനും ക്ലാസുകളുടെ എണ്ണം കുറക്കാന്‍ പാടില്ല. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/DvyKt9aJWgPAj02vVMrdwn

സ്‌കൂള്‍ സമയം കഴിഞ്ഞ് ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്തുക
സ്‌കൂളുകള്‍ക്ക് ആഴ്ചയില്‍ പരമാവധി മൂന്നു മണിക്കൂര്‍ ഇത്തരത്തില്‍ ഇ-ക്ലാസുകള്‍ നടത്താം.
അധ്യയന വര്‍ഷത്തിലേക്ക് ഒരാഴ്ച അധികമായി ചേര്‍ക്കുക
സ്‌കൂളുകള്‍ക്ക് അധ്യയന വര്‍ഷത്തിലേക്ക് പരമാവധി ഏഴു ദിവസം അധികമായി ചേര്‍ക്കാം.
അനുവദിച്ചിരിക്കുന്ന ഫ്‌ലെക്സിബിള്‍ അവധിയില്‍നിന്നോ വേനല്‍ക്കാല അവധി ആരംഭിക്കുന്നതിന് മുമ്പായി സ്‌കൂള്‍ വര്‍ഷം ഒരു അധിക ആഴ്ച കൂടി നീട്ടിക്കൊണ്ടും നഷ്ടം നികത്താമെന്ന് അധികൃതര്‍ പറഞ്ഞു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/DvyKt9aJWgPAj02vVMrdwn

Comments (0)

Leave a Reply

Your email address will not be published.