Posted By Editor Posted On

ഒമിക്രോണ്‍: മഹാമാരിയുടെ അതിതീവ്ര ഘട്ടത്തിലേക്കാണ് നാം പോകുന്നതെന്ന് ബില്‍ ഗേറ്റ്‌സ്

മഹാമാരിയുടെ അതിതീവ്ര ഘട്ടത്തിലേക്കാണ് നാം പോകുന്നതെന്ന് ബില്‍ ഗേറ്റ്‌സ്. കോവിഡ് വ്യാപിക്കുന്ന് സാഹചര്യത്തിലാണ് ഒമിക്രോണ്‍ വകഭേദത്തെ കുറിച്ച് മുന്നറിയിപ്പുമായി മൈക്രോസോഫ്റ്റ് സഹ-സ്ഥാപകനും ലോക കോടീശ്വരനുമായ ബില്‍ ഗേറ്റ്‌സ് രംഗത്ത് വന്നത്. ചരിത്രത്തിലെ ഏതൊരു വൈറസിനേക്കാളും വേഗത്തിലാണ് ഒമിക്രോണ്‍ പടരുന്നതെന്നും നമ്മള്‍ മഹമാരിയുടെ ഏറ്റവും മോശമായ ഘട്ടത്തിലേക്ക് പ്രവേശിച്ചേക്കാമെന്നും ബില്‍ ഗേറ്റ്‌സ് വ്യക്തമാക്കി. ക്രിസ്മസ്-പുതുവത്സരാഘോഷങ്ങള്‍ അടുക്കവേ, ഒമിക്രോണിന്റെ ആശങ്കാജനകമായ വ്യാപനത്തെ കുറിച്ച് ജനങ്ങളെ ബോധവാന്‍മാരാക്കുക എന്ന ലക്ഷ്യത്തോടെ പങ്കുവെച്ച ട്വീറ്റുകളിലാണ് അദ്ദേഹം മുന്നറിയിപ്പ് നല്‍കിയത്. താനും തന്റെ അവധിക്കാല പദ്ധതികളില്‍ ഭൂരിഭാഗവും റദ്ദാക്കിയതായി അദ്ദേഹം അറിയിച്ചു.
‘ഇതിന് ഡെല്‍റ്റയുടെ പകുതി മാത്രമേ തീവ്രതയുള്ളൂ എന്ന് വെച്ചാലും, ഇതുവരെ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മോശമായ കുതിച്ചാട്ടത്തിനായിരിക്കും നാം സാക്ഷ്യം വഹിക്കുക. കാരണം, ഒമിക്രോണ്‍ വളരെ അപകടകരമായ പകര്‍ച്ചവ്യാധിയാണ്. -അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക.
https://chat.whatsapp.com/JsWz4lorWilEoWoVcObLoK

Comments (0)

Leave a Reply

Your email address will not be published.