Posted By Editor Posted On

എക്സ്പോ 2020: ജീവനക്കാര്‍ കോവിഡ് പോസിറ്റീവായതിനാല്‍ ജപ്പാന്‍ പവലിയനിലെ റെസ്റ്റോറന്റ് അടച്ചു

എക്‌സ്‌പോ 2020 യിലെ ജപ്പാന്‍ പവലിയന്‍ ജീവനക്കാര്‍ക്ക് കോവിഡ് പോസിറ്റീവായതിനാല്‍ റെസ്റ്റോറന്റ് അടച്ചു. ജപ്പാന്‍ പവലിയനിലെ സുഷിറോ റെസ്റ്റോറന്റ് താല്‍ക്കാലികമായി അടച്ചതായി സംഘാടകര്‍ പ്രസ്താവനയില്‍ പറഞ്ഞു. എക്സ്പോ തൊഴിലാളികളുടെയും പങ്കാളികളുടെയും സന്നദ്ധപ്രവര്‍ത്തകരുടെയും പതിവ് പരിശോധനയുടെ ഭാഗമായാണ് കേസുകള്‍ തിരിച്ചറിഞ്ഞതെന്നും സുഷിറോയുടെ റീ ഓപ്പണിംഗിനെ കുറിച്ച് പിന്നീട് അറിയിക്കുമെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി. പവലിയന്‍ സന്ദര്‍ശകര്‍ക്കായി തുറന്നിരിക്കുന്നുണ്ടെന്നും എന്നാല്‍ എല്ലാവരും കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കണമെന്നും സംഘാടകര്‍ കൂട്ടിച്ചേര്‍ത്തു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/DvyKt9aJWgPAj02vVMrdwn

കോവിഡ് വ്യാപനത്തിന്റെ മുന്‍കരുതല്‍ നടപടികളായി പരേഡുകളും റോവിംഗ് എന്റര്‍ടെയ്നറുകളും പോലുള്ള ചില പരിപാടികള്‍ എക്‌സ്‌പോ സംഘാടകര്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു. ഒക്ടോബര്‍ 1 ന് ആരംഭിച്ച മെഗാ ഇവന്റില്‍ ഇതുവരെ ഏഴ് ദശലക്ഷത്തിലധികം സന്ദര്‍ശനങ്ങള്‍ പങ്കെടുത്തിട്ടുണ്ട്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/DvyKt9aJWgPAj02vVMrdwn

https://www.pravasivartha.in/2021/12/22/emirated-id-eida-card-id-emirates-status-update/

Comments (0)

Leave a Reply

Your email address will not be published.