Posted By Editor Posted On

യുഎഇയില്‍ ലഹരിമരുന്ന് വില്‍പ്പനക്കാര്‍ അറസ്റ്റിലായി; പലതരത്തിലുള്ള ലഹരിമരുന്നുകള്‍ കണ്ടെടുത്തു

റാസല്‍ഖൈമ: യുഎഇയില്‍ ലഹരിമരുന്ന് വില്‍പ്പനക്കാര്‍ അറസ്റ്റിലായി. വിവിധയിടങ്ങളില്‍ ലഹരിമരുന്ന് കച്ചവടം നടത്തിയ സംഘാംഗങ്ങളെ റാസല്‍ഖൈമ പോലീസ് അറസ്റ്റുചെയ്തു. 23-നും 30-നും ഇടയില്‍ പ്രായമായ രണ്ടുപേരെ വില്‍പ്പനയ്ക്കായി ചെറിയ കവറുകളിലാക്കിയ ലഹരിമരുന്നുമായാണ് പോലീസ് അറസ്റ്റുചെയ്തത്. ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇവരുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ചുവരികയായിരുന്നുവെന്ന് റാസല്‍ഖൈമ പോലീസ് ലഹരിവിരുദ്ധസേന ഡയറക്ടര്‍ കേണല്‍ ഇബ്രാഹിം ജാസിം അല്‍ തുനൈജി പറഞ്ഞു.
പോലീസിനെ കബളിപ്പിക്കാന്‍ പ്രവര്‍ത്തനരീതികള്‍ മാറ്റിയ സംഘത്തെ തെളിവുകളോടെ അറസ്റ്റുചെയ്യുകയായിരുന്നു. ഇവരില്‍നിന്ന് പലതരത്തിലുള്ള ലഹരിമരുന്നുകള്‍ കണ്ടെടുത്തു. 67 ഇടങ്ങളില്‍ ഇവരും ഇവരുമായി ബന്ധപ്പെട്ടവരും ലഹരിക്കച്ചവടം നടത്തിയതായി പോലീസ് അറിയിച്ചു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/DvyKt9aJWgPAj02vVMrdwn

Comments (0)

Leave a Reply

Your email address will not be published.