Posted By Editor Posted On

പുതുവത്സരാഘോഷ കരിമരുന്ന് പ്രയോഗത്തിലൂടെ മൂന്ന് ഗിന്നസ് ബുക്ക് റെക്കോര്‍ഡ് സൃഷ്ടിക്കാനൊരുങ്ങി അബുദാബി

പുതുവത്സരാഘോഷ കരിമരുന്ന് പ്രയോഗത്തിലൂടെ മൂന്ന് ഗിന്നസ് ബുക്ക് റെക്കോര്‍ഡുകള്‍ സൃഷ്ടിക്കാനൊരുങ്ങി അബുദാബി. അബുദാബിയിലെ ഷെയ്ഖ് സായിദ് ഫെസ്റ്റിവലാണ് 2022 നെ വരവേല്‍ക്കുന്നതിനായി 40 മിനിറ്റ് ദൈര്‍ഘ്യമുള്ള കരിമരുന്ന് പ്രകടനം നടത്തുന്നത്. മൂന്ന് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡുകള്‍ നേടുകയാണ് ലക്ഷ്യം. അല്‍ വത്ബയില്‍ നടക്കുന്ന പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ഗംഭീര കരിമരുന്ന് പ്രയോഗം നടക്കുമെന്ന് ഫെസ്റ്റിവലിന്റെ ഉന്നത സംഘാടക സമിതി അറിയിച്ചു. ശബ്ദം, ദൈര്‍ഘ്യം, രൂപം എന്നിവയില്‍ വെടിക്കെട്ട് ലോക റെക്കോര്‍ഡുകള്‍ തകര്‍ക്കും. കഴിഞ്ഞ വര്‍ഷം, പുതുവത്സര ആഘോഷങ്ങളില്‍ 35 മിനിറ്റ് വെടിക്കെട്ട് നടത്തി ഫെസ്റ്റിവല്‍ രണ്ട് റെക്കോര്‍ഡുകള്‍ നേടിയിരുന്നു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/DvyKt9aJWgPAj02vVMrdwn

Comments (0)

Leave a Reply

Your email address will not be published.