Posted By Editor Posted On

ഖത്തറില്‍ അത്യാധുനിക ചികിത്സാ സൗകര്യങ്ങളോടുകൂടിയ കൂറ്റന്‍ ഡയാലിസിസ്, പ്രമേഹ കേന്ദ്രം വരുന്നു

ദോഹ: പ്രമേഹരോഗികള്‍ക്കായി ഏറ്റവും പുതിയ സാങ്കേതിക വിദ്യകള്‍ സജ്ജീകരിച്ച കൂറ്റന്‍ ഡയാലിസിസ്, പ്രമേഹ കേന്ദ്രം ഖത്തറില്‍ ഒരുങ്ങുന്നു. അല്‍ വഅബ് ഡയാലിസിസ് ആന്റ് ഡയബറ്റിസ് സെന്ററിന്റെ ശിലാഫലകം ശൂറ കൗണ്‍സില്‍ സ്പീക്കര്‍ ഹസന്‍ ബിന്‍ അബ്ദുല്ല അല്‍ ഗാനിം, ആരോഗ്യ മന്ത്രി ഡോ. ഹനാന്‍ മുഹമ്മദ് അല്‍ കുവാരി എന്നിവര്‍ ചേര്‍ന്ന് അനാഛാദനം ചെയ്തു. ഹമദ് കോര്‍പറേഷന്റെ കീഴില്‍ ആരംഭിക്കുന്ന സെന്റര്‍, അല്‍ മന റിയല്‍ എസ്റ്റേറ്റ് ഗ്രൂപ്പ് ആണ് സംഭാവന ചെയ്തിരിക്കുന്നത്. 90 രോഗികള്‍ക്ക് ഇവിടെ ഒരേ സമയം ചികിത്സ തേടാന്‍ കഴിയും. രണ്ട് വിഐപി യൂണിറ്റുകള്‍ അടക്കം 78 ഡയാലിസില്‍ യൂണിറ്റുകളും ആശുപത്രിയില്‍ സജ്ജീകരിക്കും. വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക.
https://chat.whatsapp.com/JsWz4lorWilEoWoVcObLoK

ജനറല്‍ നെഫ്രോളജി, ഒഫ്താല്‍മോളജി, കാര്‍ഡിയോളജി, ഹോം ഡയാലിസിസ്, പോഡിയാട്രി, റീഹാബിലിറ്റേഷന്‍, ഡയറ്ററി, ഫിസിയോതെറാപ്പി തുടങ്ങിയ വിഭാഗങ്ങളും സെന്ററിലുണ്ടാവും. പ്രമേഹ ചികില്‍സയ്ക്ക് വിശാലമായ സൗകര്യമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. എട്ട് ഡയബറ്റിക് സ്റ്റേഷനുകള്‍, പ്രത്യേകമായ ഐവി ക്ലിനിക്ക് റൂം, മൂന്ന് രോഗനിര്‍ണയ സ്റ്റഏഷുകള്‍, മൂന്ന് ചികില്‍സാ സ്റ്റേഷനുകള്‍, രണ്ട് ഡയറ്റീഷ്യന്‍ കണ്‍സള്‍ട്ടിങ് മുറികള്‍, ഇന്‍ജക്ഷന്‍ തെറാപ്പി ക്ലിനിക്ക് തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു. വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക.
https://chat.whatsapp.com/JsWz4lorWilEoWoVcObLoK

Comments (0)

Leave a Reply

Your email address will not be published.