Posted By Editor Posted On

ഏറെ ഉപകാര പ്രദമായ വാട്‌സ്ആപ്പിന്റെ ഈ ഫീച്ചര്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കുക

പഴയ ഫോണുകളില്‍ നിന്ന് പുതിയ ഫോണിലേക്ക് വാട്‌സ്ആപ്പ് മാറുമ്പോള്‍ ചാറ്റുകള്‍ മുഴുവനായി നഷ്ടപ്പെടാറുണ്ട്. എന്നാല്‍ പഴയ ഡാറ്റ നഷ്ടപ്പെടാതെ ഫോണ്‍ നമ്പറുകള്‍ മാറ്റുന്നതിന് ലളിതമായ ഒരു പരിഹാരമുണ്ട്. ആന്‍ഡ്രോയിഡിലും ഐ.ഒഎസിലും ഈ ഓപ്ഷന്‍ ലഭ്യമാണ്. നിങ്ങള്‍ വിദേശത്തേക്കും മറ്റും പോകുമ്പോള്‍ ഒരു പുതിയ ഫോണ്‍ നമ്പര്‍ ലഭിക്കുമ്പോള്‍ ഈ ഫീച്ചര്‍ വളരെ ഉപയോഗപ്രദമാകും.
പുതിയ നമ്പര്‍ ഉപയോഗത്തിലായിരിക്കുമ്പോള്‍ ഫീച്ചര്‍ പ്രവര്‍ത്തിക്കുമെന്നതും നിങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്. വണ്‍ ടൈം പാസ് വേര്‍ഡ് നല്‍കേണ്ടതിനാല്‍ സിം കാര്‍ഡ് സജീവമാക്കുകയും ഒരു നെറ്റ്വര്‍ക്ക് കണക്ഷന്‍ ഉണ്ടായിരിക്കുകയും വേണം. വാട്സ്ആപ്പ് രജിസ്റ്റര്‍ ചെയ്ത നമ്പര്‍ മാറ്റുന്നതിനുള്ള നടപടിക്രമങ്ങള്‍ ഇങ്ങനെയാണ്. കൂടുതല്‍ സാങ്കേതിക വാര്‍ത്തകള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

വാട്ട്‌സ്ആപ്പ് തുറന്ന് സെറ്റിംഗ്‌സിലേയ്ക്ക് (Settings) പോകുക.
അക്കൗണ്ട് തുറന്ന് change number എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക. ഇതിനെ തുടര്‍ന്ന്, മുകളില്‍ കാണുന്ന Next ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.
പഴയതും പുതിയതുമായ നമ്പറുകള്‍ നല്‍കാന്‍ ഉപയോക്താക്കളോട് ആവശ്യപ്പെടും, തുടര്‍ന്ന് Next ഓപ്ഷന്‍ ടാപ്പുചെയ്യുക.
നിങ്ങളുടെ തീരുമാനത്തെ അടിസ്ഥാനപരമായി സ്ഥിരീകരിക്കുന്ന ഒരു പുതിയ മെസേജ് (Message) കാണാനാകും. ഈ ഘട്ടത്തില്‍, change നെ കുറിച്ച് അവരുടെ കോണ്‍ടാക്റ്റുകളെ അറിയിക്കണോ എന്ന് ഉപയോക്താക്കളോട് ചോദിക്കും.
ഇവിടെ, ഉപയോക്താക്കള്‍ക്ക് – All contact, contacts I have, Custom എന്നിവ ഇഷ്ടാനുസരണം തിരഞ്ഞെടുക്കാം.
done എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക.
ഈ രീതിയില്‍ ചെയ്തുകഴിഞ്ഞാല്‍, വാട്ട്സ്ആപ്പ് റീസ്റ്റാര്‍ട്ട് (Restart) ആവുകയും പുതിയ രജിസ്റ്റര്‍ ചെയ്ത നമ്പറില്‍ ഒരു OTP ആവശ്യപ്പെടുകയും ചെയ്യും. ഈ രീതിയില്‍, എല്ലാ ചാറ്റുകളും അതേപടി നിലനില്‍ക്കും, എന്നാല്‍ നിങ്ങളുടെ നമ്പര്‍ മാത്രം മാറ്റപ്പെടും. പ്രവാസികള്‍ക്ക്‌ ഏറെ ഉപകാരപ്രദമായ ഫീച്ചറാണ് ഇത്. കൂടുതല്‍ സാങ്കേതിക വാര്‍ത്തകള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

Comments (0)

Leave a Reply

Your email address will not be published.