Posted By Editor Posted On

ഖത്തറിലെ പ്രമുഖ ഭക്ഷ്യ കമ്പനിയുടെ നാല് ശാഖകള്‍ വാണിജ്യ വ്യവസായ മന്ത്രാലയം അടച്ചുപൂട്ടി

ദോഹ: ഖത്തറില്‍ ഉപഭോക്തൃ സംരക്ഷണവുമായി ബന്ധപ്പെട്ട നിയമങ്ങള്‍ ലംഘിച്ച ഒരു പ്രമുഖ ഭക്ഷ്യ കമ്പനിയുടെ നാല് ശാഖകള്‍ ഒരു മാസത്തേക്ക് അടച്ച് പൂട്ടുന്നതായി വാണിജ്യ വ്യവസായ മന്ത്രാലയം അറിയിച്ചു .രാജ്യത്തിന്റെ പേര് മാറ്റിയും കാലഹരണപ്പെട്ട പച്ചക്കറികളും പഴങ്ങളും വില്‍ക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് അടച്ചുപൂട്ടല്‍. അല്‍ ഗരാഫയിലുള്ള ലെബനീസ് തേമാര്‍ കമ്പനി, മുഐതറിലും അല്‍ ഖോറിലും അല്‍-ഖറൈത്തിയാത്തിലുമുള്ള ഖത്തരി ലെബനീസ് ഫ്രൂട്ട്സ് ആന്‍ഡ് വെജിറ്റബിള്‍സ് കമ്പനി എന്നിവയാണ് നിയമലംഘനങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന്അ ടച്ചിടാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കിയത്. വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക. https://chat.whatsapp.com/JsWz4lorWilEoWoVcObLoK

കമ്പനി, കേടായ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുകയും , എക്സ്പിരി ഡേറ്റിലും തൂക്കത്തിലും കൃത്രിമം കാണിക്കുകയും, ഉല്‍പ്പന്നങ്ങളുടെ ഉല്‍പാദന തീയതിയും എക്സ്പിരി ഡേറ്റ് പരാമര്‍ശിക്കാത്തതും കാലഹരണപ്പെട്ട മാംസം വില്‍ക്കുന്നതായും കണ്ടെത്തിയതായി മന്ത്രാലയം അറിയിച്ചു. വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക. https://chat.whatsapp.com/JsWz4lorWilEoWoVcObLoK

Comments (0)

Leave a Reply

Your email address will not be published.