Posted By Editor Posted On

ഇന്നത്തെ കൊവിഡ് കണക്കുകള്‍ പുറത്തുവിട്ട് ഖത്തര്‍ ആരോഗ്യമന്ത്രാലയം

ദോഹ: ഖത്തറില്‍ ഇന്ന് 185 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 149 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും 36 പേര്‍ പുറത്തുനിന്നും വന്നവരും ആണ്. 24 മണിക്കൂറിനിടെ 212 പേര്‍ കോവിഡില്‍ നിന്ന് രോഗമുക്തി നേടി. ഇതോടെ രാജ്യത്ത് കോവിഡ് രോഗമുക്തി നേടിയവരുടെ എണ്ണം 244145 ആയി. ഇന്ന് ഖത്തറില്‍ കോവിഡ് ബാധിച്ചുള്ള മരണങ്ങളില്ല. ഇതുവരെ 614 പേരാണ് ഖത്തറില്‍ കോവിഡ് ബാധിച്ച് മരണപ്പെട്ടത്. രാജ്യത്ത് നിലവില്‍ 2,323 പേരാണ് ഇനി ചികിത്സയില്‍ കഴിയുന്നത്. 11 പേര്‍ ഐ.സി.യുവില്‍ ചികിത്സയിലുണ്ട്. വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക. https://chat.whatsapp.com/JsWz4lorWilEoWoVcObLoK

Comments (0)

Leave a Reply

Your email address will not be published.