Posted By Editor Posted On

ഖത്തര്‍: കോവിഡ് സ്വാബ് ടെസ്റ്റിനായി മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണമെന്ന് സിദ്ര മെഡിസിന്‍

ദോഹ: കൊവിഡ് പരിശോധനയില്‍ തിരക്ക് ഏറുന്നതിനെ തുടര്‍ന്ന് സ്വാബ് ടെസ്റ്റിനായി മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണമെന്നും മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത് ബുക്ക് ചെയ്ത ഉപഭോക്താക്കളെ മാത്രമേ സ്വാബ് ടെസ്റ്റിനായി പ്രവേശിപ്പിക്കുകയുള്ളുവെന്നും സിദ്ര മെഡിസിന്‍ അറിയിച്ചു. 2022 ജനുവരി എട്ട് വരെ സ്വാബ് ടെസ്റ്റിനായി വാക്ക്-ഇന്നുകളൊന്നും ഇല്ലെന്നും സിദ്രയുടെ സോഷ്യല്‍ മീഡിയ പേജിലൂടെ അധികൃതര്‍ വ്യക്തമാക്കി. സ്വാബ് ടെസ്റ്റിനായി രജിസ്‌ട്രേഷന്‍ സിദ്രയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ നടത്താം. വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക. https://chat.whatsapp.com/JsWz4lorWilEoWoVcObLoK

ഫലങ്ങള്‍ ലഭിക്കുന്ന സമയത്തെ ആശ്രയിച്ച് സിദ്ര മൂന്ന് തരം കൊവിഡ്-19 ടെസ്റ്റുകള്‍ വാഗ്ദാനം ചെയ്യുന്നു. 18 മണിക്കൂറിനുള്ളില്‍ ഫലം ലഭിക്കുന്ന പി.സി.ആര്‍ പരിശോധനയ്ക്ക് സിദ്ര 160 ഖത്തര്‍ റിയാല്‍ ഈടാക്കുന്നു . ആറ് മണിക്ക് മുമ്പ് സ്വബ് ശേഖരിച്ച് എട്ട് മണിക്കൂറിനുള്ളില്‍ ഫലം ലഭിക്കുന്ന പരിശോധനയ്ക്ക് 300 ഖത്തര്‍ റിയാലും, 10 മണിക്ക് മുമ്പ് സ്വാബ് ശേഖരിച്ച് മൂന്ന് മണിക്കുറില്‍ ഫലം ലഭിക്കുന്ന പശിശോധനയ്ക്ക് 660 ഖത്തര്‍ റിയാലുമാണ് സിദ്ര ഇടാക്കുന്നത്. വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക. https://chat.whatsapp.com/JsWz4lorWilEoWoVcObLoK

Comments (0)

Leave a Reply

Your email address will not be published.