Posted By Editor Posted On

അറിയിപ്പ്: ഖത്തറിലെ ഖലീഫ സ്ട്രീറ്റ് എട്ട് മണിക്കൂര്‍ അടച്ചിടുമെന്ന് അഷ്ഗാല്‍

ദോഹ :കാല്‍നട പാലം സ്ഥാപിക്കുന്നതിനായി വെള്ളിയാഴ്ച പുലര്‍ച്ചെ 2 മുതല്‍ രാവിലെ 10 വരെ അല്‍ മര്‍ഖിയ സിഗ്‌നലുകള്‍ക്കും ടിവി ഇന്റര്‍സെക്ഷനും ഇടയിലുള്ള ഖലീഫ സ്ട്രീറ്റില്‍ എട്ട് മണിക്കൂര്‍ അടച്ചിടുമെന്ന് അഷ്ഗാല്‍ അറിയിച്ചു. അടച്ചുപൂട്ടല്‍ സമയത്ത്, യാത്രക്കാര്‍ക്ക് അല്‍ മര്‍ഖിയ സ്ട്രീറ്റ് അല്ലെങ്കില്‍ അല്‍ ജാസിറ അല്‍ അറബിയ സ്ട്രീറ്റ് ഉപയോഗിച്ച് അല്‍ കോര്‍ണിഷ് സ്ട്രീറ്റിലേക്കോ ഫെബ്രുവരി 22 സ്ട്രീറ്റിലേക്കോ അവരുടെ ലക്ഷ്യസ്ഥാനങ്ങളിലെത്താമെന്ന് അഷ്ഗാല്‍ ട്വീറ്റില്‍ പറഞ്ഞു. വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക. https://chat.whatsapp.com/JsWz4lorWilEoWoVcObLoK

Comments (0)

Leave a Reply

Your email address will not be published.