Posted By Editor Posted On

ജോലിവാഗ്ദാനത്തട്ടിപ്പ്: കബളിപ്പിക്കപ്പെടരുത്, വ്യാജ വാര്‍ത്തകള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും എസ്.സി

ദോഹ: 2022 ഖത്തര്‍ ലോകകപ്പിന്റെ പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസിയുടെ പേരില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വ്യാജ തൊഴില്‍ വാഗ്ദാനങ്ങള്‍ക്കെതിരെ അധികൃതര്‍. എസ്.സിയുമായി ബന്ധപ്പെട്ട തൊഴില്‍ അവസരങ്ങളെല്ലാം ഔദ്യോഗിക വെബ്‌സൈറ്റ് വഴി പ്രസിദ്ധപ്പെടുത്തുന്നതാണ്. അത്തരം തൊഴിലുകളുടെ നടപടി ക്രമങ്ങളെല്ലാം വെബ്‌സൈറ്റ് വഴി തന്നെയാണ് നടക്കുന്നതും. മറ്റു വെബ്‌സൈറ്റുകളിലും, സമൂഹ മാധ്യമങ്ങളിലും പ്രചരിക്കുന്ന തൊഴില്‍ പരസ്യങ്ങളും അറിയിപ്പുകളും സുപ്രീം കമ്മിറ്റിയുമായി ബന്ധമില്ലാത്തതും വ്യാജവുമാണ്. ഇത്തരം പ്രചാരണങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും -സുപ്രീം കമ്മിറ്റി അറിയിപ്പില്‍ വ്യക്തമാക്കി. വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക. https://chat.whatsapp.com/JsWz4lorWilEoWoVcObLoK

ഇത്തരം വാഗ്ദാനങ്ങള്‍ നല്‍കുന്നവര്‍ക്ക് വ്യക്തിഗത വിവരങ്ങളോ, രേഖകളോ കൈമാറരുതെന്ന് സുപ്രീം കമ്മിറ്റി മുന്നറിയിപ്പ് നല്‍കി. വ്യാജ വാഗ്ദാനങ്ങളിലൂടെ ഇവരുടെ കെണിയില്‍ അകപ്പെടുന്നതിന്റെ പൂര്‍ണ ഉത്തരവാദിത്തം വ്യക്തികള്‍ക്ക് മാത്രമായിരിക്കുമെന്നും സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ട അറിയിപ്പില്‍ സുപ്രീം കമ്മിറ്റി വ്യക്തമാക്കി. ലോകകപ്പിന്റെ പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റിയുടെ qatar2022.qa/en എന്ന വെബ്‌സൈറ്റ് വഴിയാണ് ഔദ്യോഗിക അറിയിപ്പുകള്‍ പൊതുജനങ്ങളിലെത്തുന്നത്. ലോകകപ്പ് ആസന്നമായിരിക്കെ, വിവിധ വ്യക്തികളും ഏജന്‍സികളും വ്യാജ തൊഴില്‍ വാഗ്ദാനവുമായി ഏഷ്യയിലെ വിവിധ കേന്ദ്രങ്ങളില്‍ റിക്രൂട്ട്‌മെന്റിന് ശ്രമിക്കുന്നതും മറ്റും സമീപകാലങ്ങളില്‍ വാര്‍ത്തയായിരുന്നു. വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക. https://chat.whatsapp.com/JsWz4lorWilEoWoVcObLoK

Comments (0)

Leave a Reply

Your email address will not be published.