Posted By Editor Posted On

ഖത്തറില്‍ വാഹനങ്ങളുടെ ടയര്‍ പഞ്ചറാക്കി അജ്ഞാതന്‍; വീഡിയോ കാണാം

ദോഹ: ഖത്തറില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങളുടെ ടയര്‍ അജ്ഞാതന്‍ പഞ്ചറാക്കി . ഖത്തറിലെ റെസിഡെന്‍ഷ്യല്‍ ഏരിയയില്‍ റോഡിന് ഇരു വശങ്ങളിലായി പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങളുടെ ടയറാണ് അജ്ഞാതന്‍ പഞ്ചറാക്കിയത്. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തായതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട ചെയ്തു. പല കാറുകളുടെയും ടയറുകള്‍ മൂര്‍ച്ചയുള്ള വസ്തു ഉപയോഗിച്ച് നശിപ്പിച്ചിരിക്കുന്നതായി പ്രദേശവാസികള്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് പാര്‍ക്ക് ചെയ്തിരുന്ന നിരവധി വാഹനങ്ങളുടെ ടയറുകള്‍ രാത്രിയില്‍ ഒരു അജ്ഞാതന്‍ വെട്ടി മുറിക്കുന്നത് വ്യക്തമായത്. വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക. https://chat.whatsapp.com/JsWz4lorWilEoWoVcObLoK

റോഡില്‍ പാര്‍ക്ക് ചെയതിരുന്ന എല്ലാ വാഹനങ്ങളുടെയും ടയറുകള്‍ അജ്ഞാതനായ ഒരു വ്യക്തി നശിപ്പിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. എന്നാല്‍ ടയറുകള്‍ പഞ്ചറാക്കിയത് ആരാണെന്നോ എന്തിനാണെന്നോ എത്ര വാഹനങ്ങളുടെ ടയറുകള്‍ നശിപ്പിക്കപ്പെട്ടെന്നോ ഇതുവരെ വ്യക്തമായിട്ടില്ലെന്ന് പ്രാദേശിക പത്രം റിപ്പോര്‍ട്ടില്‍ പറയുന്നു. സിസിടിവി ദൃശ്യങ്ങള്‍ പുറത്തായതോടെ അക്രമികളെ പിടിക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷയിലാണ് വാഹനയുടമകള്‍. വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക. https://chat.whatsapp.com/JsWz4lorWilEoWoVcObLoK

Comments (0)

Leave a Reply

Your email address will not be published.