Posted By Editor Posted On

ജീവനക്കാര്‍ക്ക് ഏഴ് ദിവസം കൂടുമ്പോള്‍ കൊവിഡ് പിസിആര്‍ ടെസ്റ്റ് നിര്‍ബന്ധമാക്കി എമിറേറ്റ്

അബുദാബിയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെയും കമ്പനികളിലെയും ജീവനക്കാര്‍ ഓരോ ഏഴ് ദിവസത്തിലും നിര്‍ബന്ധിത പിസിആര്‍ പരിശോധനയ്ക്ക് വിധേയരാകേണ്ടതുണ്ട്. ഡിസംബര്‍ 26 ഞായറാഴ്ച മുതല്‍ നിബന്ധന പ്രാബല്യത്തില്‍ വരുമെന്ന് അബുദാബി സര്‍ക്കാര്‍ മീഡിയ ഓഫീസ് അറിയിച്ചു. ‘അബുദാബി എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റിയുമായി ഏകോപിപ്പിച്ച്, എമിറേറ്റിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെയും കമ്പനികളിലെയും എല്ലാ ജീവനക്കാര്‍ക്കും ഓരോ 7 ദിവസം കൂടുമ്പോഴും പിസിആര്‍ ടെസ്റ്റ് നിര്‍ബന്ധതമാക്കിയായി മീഡിയ ഓഫീസ് ട്വീറ്റ് ചെയ്തു. ഈ നീക്കം ‘സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിലവിലുള്ള സജീവമായ നടപടികള്‍ വര്‍ദ്ധിപ്പിക്കുമെന്നും ട്വീറ്റീല്‍ പറയുന്നു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HMI5VYvXVx4CE6J16q9865

Comments (0)

Leave a Reply

Your email address will not be published.