Posted By Editor Posted On

ദുബായ് എക്‌സ്‌പോയിലേക്ക് പുതിയ ബസ് സര്‍വീസുകള്‍ ആരംഭിച്ചു

അജ്മാന്‍: ദുബായ് എക്‌സ്‌പോയിലേക്ക് പുതിയ ബസ് സര്‍വീസുകള്‍ ആരംഭിച്ചു. അജ്മാനില്‍ നിന്ന് എക്‌സ്‌പോ 2020 ദുബൈയിലേക്ക് സന്ദര്‍ശകരെ നേരിട്ടെത്തിക്കാനാണ് മൂന്നു പുതിയ ബസ് സര്‍വീസുകള്‍ ആരംഭിച്ചത്. നിലവിലുണ്ടായിരുന്ന രണ്ടു ബസ് സര്‍വിസ് കൂടാതെ മൂന്ന് ബസുകള്‍ കൂടിയാണ് എക്‌സ്‌പോയിലേക്ക് സര്‍വീസ് നടത്തുക. ദുബൈ റോഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുമായി സഹകരിച്ചാണ് ബസുകളുടെ എണ്ണം വര്‍ധിപ്പിച്ചിരിക്കുന്നത്. ഉയര്‍ന്ന സുരക്ഷയും ആഡംബരവും ഗുണമേന്മയും ഉള്ള ബസുകളാണ് ഇതിനായി സജ്ജീകരിച്ചിരിക്കുന്നുന്നത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/DvyKt9aJWgPAj02vVMrdwn

അജ്മാനിലെ അല്‍ തല്ലയിലുള്ള ബസ് സ്‌റ്റേഷനില്‍ നിന്നും സൗജന്യമായാണ് സര്‍വീസ് നടത്തുന്നത്. അജ്മാനില്‍ നിന്നും നിരവധി പേരാണ് പൊതുഗതാഗതം ഉപയോഗപ്പെടുത്തി ദുബൈ എക്‌സ്‌പോ 2020 സന്ദര്‍ശിക്കാനായി പോകുന്നത്. അജ്മാനില്‍ നിന്നുള്ള എക്‌സ്‌പോ സന്ദര്‍ശകരുടെ എണ്ണം വര്‍ധിച്ചതിനെ തുടര്‍ന്നാണ് കൂടുതല്‍ സൗകര്യം ഒരുക്കുന്നത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/DvyKt9aJWgPAj02vVMrdwn

Comments (0)

Leave a Reply

Your email address will not be published.